June 30, 2010

എഫ്.സി.സി. കവിതാ സായാഹ്‌നം



ഫ്രന്‍റ്‌സ് കള്‍ച്ചറല്‍ സെന്‍റര്‍ കലാ സാഹിത്യവേദി സംഘടിപ്പിച്ച കവിതാ സായാഹ്‌നം ദോഹയിലെ കവികളുടെ നിറ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. കിനാലൂര്‍, പ്രവാസം, അമ്മ, ഓര്‍മകള്‍, ആധുനിക മനുഷ്യന്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍ കവിതകളില്‍ നിറഞ്ഞുനിന്നു.
എ. സുഹൈല്‍ കവിതാ സായാഹ്‌നം നിയന്ത്രിച്ചു. ഗോപിനാഥ് കൈന്താര്‍, ഖാലിദ് കല്ലൂര്‍, ദീപു. കെ. നായര്‍, മാധവിക്കുട്ടി, മോളി അബ്രഹാം, കാമില ജലീല്‍, അസീസ് മഞ്ഞിയില്‍, സഗീര്‍ പണ്ടാരത്തില്‍, താരിഖ്. സി, ഷഫീഖ്് പറപ്പുമ്മല്‍, ജലീല്‍ കുറ്റിയാടി, ഷാഹുല്‍ പണിക്കവീട്ടില്‍, രാമചന്ദ്രന്‍, ആദിത്യന്‍ കാതിക്കോട്, സുരേഷ് രാമന്തളി, ഫൈസല്‍ അബൂബക്കര്‍, അസീസ് നല്ലവീട്ടില്‍, ഭരത്കുമാര്‍, കലാം എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. സി.ആര്‍. മനോജ്, എം.ടി. നിലമ്പൂര്‍, ഷംസുദ്ദീന്‍, നാസര്‍മാസ്റ്റര്‍ എന്നിവര്‍ കവിതകള്‍ അവലോകനം ചെയ്തു. ഫ്രന്‍റ്‌സ് കള്‍ച്ചറല്‍ സെന്‍റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ ഹമീദ് വാണിയമ്പലം, സോമന്‍ പൂക്കാട്, റഫീഖ് മേച്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.

0 comments:

Post a Comment