June 30, 2010

വിദ്യാര്‍ഥികളുടെ ചര്‍ച്ച ശ്രദ്ധേയമായി


എഫ്.സി.സി ഡിബേറ്റ് ഫോറത്തിന്‍െറ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച "വിദ്യാഭ്യാസം നാട്ടിലും ഗള്‍ഫിലും' ചര്‍ച്ച സജീവമായ ഇടപെടല്‍കൊണ്ടും വിഷയ വൈവിധ്യംകൊണ്ടും ശ്രദ്ധേയമായി. അധ്യാപക - വിദ്യാര്‍ഥി ബന്ധം, റ്റിയൂഷന്‍ സമ്പ്രദായം, സാംസ്കാരിക ഇടപെടലുകള്‍, സാമൂഹിക പ്രതിബദ്ധത, പാശ്ചാത്യ സംസ്കാരത്തിന്‍െറ സ്വാധീനം, സാമ്പത്തിക വിനിയോഗം, ഇന്‍റര്‍നെറ്റിന്‍െറ സ്വാധീനം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടു.
അന്‍സാഫ് അഹ്മദ്, ഫര്‍സാന, ഹൈഫ ഹാഷിം, ഷഹ്‌ല കാസിം, ഹിബ ഹൈദര്‍, ആതിര ജോഷി, അനൂദ് അഷ്‌റഫ്, അയാസ് മുഹമ്മദ് ഹനീഫ്, ഷഹ്‌നാസ് അഷ്‌റഫ്, സുരഭി (എം.ഇ.എസ്. ഇന്ത്യന്‍ സ്കൂളിള്‍), നന്ദിത രാജേഷ്, ഫൈസല്‍, മുഹമ്മദ് തസ്‌ലിം, മുഹമ്മദ് ഫാമിസ് (ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍), ഫാത്വിമ സഹ്‌ല, ജോര്‍ജ് പോള്‍, സ്‌നേഹ വര്‍ഗീസ്, സാറാ മന്നായി, ലയ ലിസ് ജേക്കബ്, ഡിസ്മി മറിയ ദേവസ്സ്യ (ഡി.പി.എസ് മോഡേണ്‍ സ്കൂള്‍), ഹരീഷ് പിള്ള, ഇനാസ് നാസിമുദ്ദീന്‍, ജിനു ജേക്കബ്, റഷാദ് മുബാറക് അബ്ദുല്ല, ഷഹീന്‍ അബ്ദുല്ല, നഫ്‌ല (ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍) എന്നീ വിദ്യാര്‍ഥികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എ. സുഹൈല്‍ ശാന്തപുരം ചര്‍ച്ച നിയന്ത്രിച്ചു. ബഷീര്‍, എം.ടി. ഇസ്മാഈല്‍, റഫീഖ് മേച്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.ˆ
(2010 മെയ് 27 വ്യാഴം)

0 comments:

Post a Comment