July 3, 2010

എഫ്.സി.സി അനുശോചിച്ചു


പ്രശസ്ത സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍െറ നിര്യാണത്തില്‍ ഫ്രന്‍റ്‌സ് കള്‍ച്ചറല്‍ സെന്‍റര്‍ കലാ-സാഹിത്യവേദി അനുശോചിച്ചു. സംഗീതത്തെ കേരളീയ ജനമനസ്സുകളില്‍ പ്രതിഷ്ഠിച്ച അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെ ജനങ്ങളുടെ പാട്ടുകാരനായ എം.ജി പുതുതലമുറക്ക് എന്നും പ്രോത്‌സാഹനമായിരുന്നു. സോപാന സംഗീതവും ശാസ്ത്രീയ സംഗീതവും നാടന്‍ സംഗീതവും സമന്വയിപ്പിച്ചുള്ള അദ്ദേഹത്തിന്‍െറ ശൈലി സംഗീത ലോകത്ത് പുതുമയുള്ളതാണെന്ന് യോഗം വിലയിരുത്തി.

കണ്‍വീനര്‍ എ.വി.എം ഉണ്ണി, അബ്ദുല്‍ ഹമീദ് വാണിയമ്പലം, മുഹ്‌സിന്‍ കുരിക്കള്‍, ശോഭാ നായര്‍, സോമന്‍ പൂക്കാട്, അബ്ദുല്‍ അസീസ് നല്ല വീട്ടില്‍, ഖാലിദ് കല്ലൂര്‍, എ. സുഹൈല്‍, നഹ്‌യാബീവി, റഫീഖ് മേച്ചേരി എന്നിവര്‍ സംസാരിച്ചു.

0 comments:

Post a Comment