August 28, 2010

റമദാന്‍ ആസക്തികളെ തടയുന്നു


സാമൂഹ്യ ജീവിതത്തിന്‍െറ താളം തെറ്റിക്കുന്ന ആര്‍ത്തിയില്‍നിന്നും ആസക്തികളില്‍നിന്നും മുക്തിനേടാന്‍ നോമ്പ് സഹായകമാണെന്ന് ഫ്രന്‍റ്‌സ് കള്‍ച്ചറല്‍ സെന്‍റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. എഫ്.സി.സി കലാസാഹിത്യവേദി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ റമദാന്‍ സന്ദേശം നല്‍കുകയായിരുന്ന അദ്ദേഹം.
ഇച്ഛയുടെ ശിക്ഷണത്തിലൂടെ തിന്മകളില്‍നിന്ന് വിട്ടുനില്‍ക്കാനും ഉല്‍കൃഷ്ട മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാനും സാധിക്കുന്നു. നോമ്പനുഷ്ഠിച്ച് ദൈവത്തോടടുക്കുന്ന വിശ്വാസി വിശപ്പും ദാഹവും അറിഞ്ഞ് സമസൃഷ്ടികളിലേക്കിറങ്ങിവരുന്നു.
മനുഷ്യര്‍ക്കുവേണ്ടി, ദൈവമാര്‍ത്തില്‍ ചിലവഴിച്ചതാണ് മിച്ചമുള്ള സമ്പത്ത് എന്ന പ്രവാചക വചനം വിശ്വാസിയെ കൂടുതല്‍ ഉദാരനാക്കുമെന്നും അദ്ദേഹം പറഞ്ഞു. കലാസാഹിത്യവേദി എക്‌സിക്യുട്ടീവ് അംഗം എ. സുഹൈല്‍ സ്വാഗതം പറഞ്ഞു.

0 comments:

Post a Comment