October 10, 2010

എഫ്.സി.സി ഇന്‍റര്‍ സ്കൂള്‍ കോമ്പറ്റീഷന്‍ ഒക്‌ടോബര്‍ 15, 22 തീയതികളില്‍


ഫ്രന്‍റ്‌സ് കള്‍ച്ചറല്‍ സെന്‍റര്‍ (എഫ്.സി.സി) ഖത്തര്‍ കേരളീയം 2010 നോടനുബന്ധിച്ച് മലയാളികളായ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കലാ സാഹിത്യ മല്‍സരങ്ങള്‍ ഒക്‌ടോബര്‍ 15, 22 തീയതികളില്‍ നടക്കും. കളറിംഗ് (കിഡ്‌സ്: കെ.ജി, 1,2 ക്ലാസുകള്‍), പെയിന്‍റിംഗ്, കളറിംഗ് (സബ് ജൂനിയര്‍: 2,3&4 ക്ലാസുകള്‍), പെയിന്‍റിംഗ്, പാസേജ് റീഡിംഗ്, കവിതാ പാരായണം, മോണോ ആക്റ്റ് (ജൂനിയര്‍: 5, 6 & 7 ക്ലാസുകള്‍), പെന്‍സില്‍ ഡ്രോയിംഗ്, മലയാളം പ്രസംഗം, പാസേജ് റീഡിംഗ്, കവിതാ പാരായണം കവിതാ രചന, മോണോആക്ട് (പ്രീ സിനിയര്‍: 8,9 &10 ക്ലാസുകള്‍), പെയിന്‍റിംഗ്, മലയാള പ്രസംഗം, കവിതാ പാരായണം, കവിതാ രചന, മോണോ ആക്റ്റ് (സീനിയര്‍: 11, 12 ക്ലാസുകള്‍) എന്നീ ഇനങ്ങളിലാണ് മല്‍സരം.

0 comments:

Post a Comment