October 20, 2010

ഖത്തര്‍ കേരളീയം മത സൗഹാര്‍ദ സെമിനാര്‍ വെള്ളിയാഴ്ച


പത്രസമ്മേളനം:

ഫ്രന്‍റ്‌സ് കള്‍ച്ചറല്‍ സെന്‍റര്‍ ആറാം വാര്‍ഷികം ഖത്തര്‍ കേരളീയത്തോടനുബന്ധിച്ച് ദോഹ ഇന്‍റര്‍ നാഷനല്‍ സെന്‍റര്‍ ഫോര്‍ ഇന്‍റര്‍ ഫെയ്ത് ഡയലോഗുമായി ചേര്‍ന്ന് ഒക്‌ടോബര്‍ 22 വെള്ളിയാഴ്ച വൈകുന്നേരം 5.30ന് അല്‍ ഗസാല്‍ ഓഡിറ്റോറിയത്തില്‍ മതസൗഹാര്‍ദ സെമിനാര്‍ സംഘടിപ്പിക്കും. ആറു വര്‍ഷമായി ദോഹയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഫ്രന്‍റ്‌സ് കള്‍ച്ചറല്‍ സെന്‍റര്‍ കലാ സാഹിത്യ സാംസ്കാരിക സേവന പ്രവര്‍ത്തനങ്ങളിലൂടെ മാനവിക മൂല്യങ്ങളുടെ പരിപോഷണത്തിനും വ്യത്യസ്ത മത വിഭാഗങ്ങള്‍ക്കിടയില്‍ സൗഹൃദവും പരസ്പര ബഹുമാനവും ഊട്ടിയുറപ്പിക്കുന്നതിനും വേണ്ടിയാണ് നിലകൊള്ളുന്നത്. ഡി.ഐ.സി.ഐ.ഡിയാവട്ടെ വിവിധ മതാനുയായികള്‍ക്കിടയില്‍ ക്രിയത്മക സംവാദത്തിന് സ്വീകാര്യതയുണ്ടാക്കുന്നതിനും മത തത്വങ്ങളും അധ്യാപനങ്ങളും മുഴുവന്‍ മനുഷ്യര്‍ക്കും ഗുണകരമാവുംവിധം സംവാദത്തിന്‍െറ സംസ്കാരം പ്രചരിപ്പിക്കുന്നതിനും 2008 മുതല്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമെന്നോണമാണ് മതസൗഹാര്‍ദ സെമിനാര്‍ സംഘടിപ്പിക്കുന്നത്. "അറിഞ്ഞടുക്കാന്‍ ധര്‍മത്രയ സംഗമം' എന്ന തലക്കെട്ടില്‍ നടക്കുന്ന സെമിനാറില്‍ അന്താരാഷ്ട്ര സംവാദങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന ദോഹയിലെയും കേരളത്തിലെയും പ്രമുഖര്‍ സംബന്ധിക്കും. അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതസഭയുടെ ജനറല്‍ സെക്രട്ടറി ഡോ. അലി മുഹ്‌യുദ്ദീന്‍ അല്‍ ഖുറദാഗി ഉദ്ഘാടനം ചെയ്യുന്ന സെമിനാറില്‍ ഡോ. ഇബ്രാഹിം സ്വാലിഹ അന്നുഐമി (ചെയര്‍മാന്‍, ഡി.ഐ.സി.ഐ.ഡി) അധ്യക്ഷത വഹിക്കും. അബ്ദുല്ല അല്‍ നിഅ്മ (ജനറല്‍ മാനേജര്‍, ഖത്തര്‍ ചാരിറ്റി) ആശംസയര്‍പ്പിക്കും. തുടര്‍ന്ന്, വിവിധ മതാനുയായികള്‍ പരസ്പരം മനസ്സിലാക്കേണ്ടതിന്‍െറ പ്രധാന്യം, ഓരോ മതത്തിന്‍െറയും പ്രമാണ പാഠങ്ങള്‍ പരമതങ്ങളോട് പുലര്‍ത്തുന്ന സമീപനം, വിവിധ മതദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന മനുഷ്യസാഹോദര്യത്തിന്‍െറയും സൗഹൃദത്തിന്‍െറയും സന്ദേശം എന്നീ ഉള്ളടക്കത്തോടെ "മതങ്ങള്‍ പ്രസരിപ്പിക്കുന്ന സഹിഷ്ണുതയുടെയും സൗഹാര്‍ദ്ദത്തിന്‍െറയും സന്ദേശം' എന്ന പ്രമേയത്തില്‍ ഡോ. വിന്‍സെന്‍റ് കുണ്ടുകുളങ്ങര (പ്രൊഫസര്‍, പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിലോസഫി & തിയോളജി), സ്വാമി സച്ചിദാനന്ദ (പ്രസിഡന്‍റ്, ഗായത്രി ആശ്രമം - ചാലക്കുടി), വി. മുഹമ്മദ് ഇബ്‌റാഹീം (ഡയലോഗ് സെന്‍റര്‍, കേരള) എന്നിവര്‍ പ്രഭാഷണം നടത്തും. ഡോ. അബ്ദുസ്സലാം വാണിയമ്പലം (ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍, അല്‍ ജാമിഅഃ അല്‍ ഇസ്‌ലാമിയ്യ ശാന്തപുരം) മോഡറേറ്ററായിരിക്കും. സദസ്സിന് അന്വേഷണങ്ങള്‍ക്ക് അവസരം ഉണ്ടായിരിക്കും. സെമിറ്റിക് മതങ്ങള്‍ക്കിടയില്‍ ഇത്തരം സൗഹാര്‍ദ സമ്മേളനങ്ങളും സംവാദങ്ങളും ധാരാളമായി ദോഹയില്‍ നടക്കാറുണ്ടെങ്കിലും ഹിന്ദുമതം കൂടി ഉള്‍ക്കൊള്ളുന്നു എന്നത് ഈ സെമിനാറിനെ വ്യതിരിക്തമാക്കുന്നു. വിവിധ മത സമൂഹങ്ങളില്‍നിന്ന് ആയിരം പേര്‍ സെമിനാറില്‍ പങ്കെടുക്കും.

പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍:
ഹംദി ബ്ലികേജ് (ഡി.ഐ.സി.ഐ.ഡി), പ്രൊഫ. പി.വി. സഈദ് മുഹമ്മദ് (കണ്‍വീനര്‍, ഡിബേറ്റ് ഫോറം, എഫ്്.സി.സി), എസ്. രാധാകൃഷ്ണന്‍ (ജനറല്‍ കണ്‍വീനര്‍, സംഘാടക സമിതി), ആവണി വിജയകുമാര്‍ (കണ്‍വീനര്‍, സംഘാടക സമിതി), ഹുസൈന്‍ കടന്നമണ്ണ (കണ്‍വീനര്‍, സംഘാടക സമിതി), അബ്്ദുല്‍ ഹമീദ് വാണിയമ്പലം (എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍), ഫരീദ് തിക്കോടി (കണ്‍വീനര്‍, പ്രസ് ആന്റ് പബ്ലിസിറ്റി)

0 comments:

Post a Comment