March 9, 2011

അഴിമതിക്കെതിരെ ക്രിയാത്മക പ്രതിരോധം ഉയര്‍ന്നുവരണം



രാജ്യത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന അഴിമതിശക്തികള്‍ക്കെതിരെ ക്രിയാത്മക പ്രതിരോധം ഉയര്‍ന്നുവരണമെന്ന് ഫ്രന്‍റ്‌സ് കള്‍ച്ചറല്‍ സെന്‍റര്‍ ഡിബേറ്റ് ഫോറം സംഘടിപ്പിച്ച "അഴിമതികാലത്തെ ഭരണകൂടവും ജുഡീഷ്യറിയും' സെമിനാര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് നടന്ന അഴിമതികുംഭകോണങ്ങള്‍ക്കെതിരെ നടക്കുന്ന അന്വേഷണങ്ങള്‍ പ്രഹസനങ്ങളായിത്തീരുന്നു. പൊതു സമൂഹത്തിന്‍െറ നിസ്സംഗതയും അജ്ഞതയും ഒരു പരിധിവരെ അഴിമതി വളരാന്‍ ഇടയാക്കുന്നു. ഇന്ത്യയില്‍ അഴിമതിയുടെ കറപുരളാത്ത രാഷ്ട്രീയ കക്ഷികള്‍ അപൂര്‍വമാണ്. ജുഡീഷ്യറിപോലും അഴിമതിയുടെ നിഴലിലാണെന്ന് സമീപകാലത്ത് ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ജുഡീഷ്യറിയെയും ഭരണകൂടത്തെയും അഴിമതിയുടെ സ്വാധീനത്തില്‍നിന്നും മോചിപ്പിക്കാന്‍ വിവരാവകാശ നിയമം പോലുള്ള സംവിധാനങ്ങള്‍ ജനങ്ങള്‍ ആയുധമാക്കണം. രാജ്യത്തുനടക്കുന്ന അഴിമതി വിരുദ്ധപോരാട്ടങ്ങളില്‍ വെബ്‌സൈറ്റുകള്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
പ്രശസ്ത പത്രപ്രവര്‍ത്തകന്‍ പി.കെ. നിയാസ് വിഷയം അവതരിപ്പിച്ചു. താജ് ആലുവ മോഡറേറ്ററായിരുന്നു. സി.കെ. ബാലന്‍, അഡ്വ. സോനു അഗസ്റ്റിന്‍, ഉസ്മാന്‍ പാറക്കടവ്, അഡ്വ. ജാഫര്‍ഖാന്‍ കേച്ചേരി എന്നിവര്‍ സംസാരിച്ചു. സുഹൈല്‍ ശാന്തപുരം, സ്വാഗതവും .കെ.എന്‍. ശശിധരന്‍ നന്ദിയും പറഞ്ഞു.

0 comments:

Post a Comment