April 24, 2011

ബെന്യാമിന് സ്വീകരണവും നോവല്‍ സായാഹ്‌നവും


എഫ്.സി.സി ലൈബ്രറി അംഗങ്ങളുടെ കൂട്ടായ്മയായ എഫ്.സി.സി വായനക്കുട്ടത്തിന്‍െറ ആഭിമുഖ്യത്തില്‍ പ്രവാസി മലയാളി എഴുത്തുകാരില്‍ ശ്രദ്ധേയനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ബെന്യാമിന് സ്വീകരണം നല്‍കുന്നു. ഈമാസം 28ന് ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്വീകരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ആടുജീവിതം നോവല്‍ സായാഹ്നം, എഴുത്തുകാരുടെ സംഗമം, എഫ്.സി.സി ലൈബ്രറി പുസ്തകശേഖരണ ഉദ്ഘാടനം തുടങ്ങി വ്യത്യസ്ത പരിപാടികളിലും അദ്ദേഹം പങ്കെടുക്കും. പരിപാടിയില്‍ ദോഹയിലെ കലാസാഹിത്യ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.

0 comments:

Post a Comment