May 12, 2011

വാസു പ്രദീപ് നിര്യാണത്തില്‍ എഫ്.സി.സി കലാസാഹിത്യവേദി അനുശോചിച്ചു

പ്രശസ്ത നാടക രചയിതാവ് വാസുപ്രദീപിന്റെ നിര്യാണത്തില്‍ എഫ്.സി.സി കലാസാഹിത്യവേദി അനുശോചിച്ചു. നടന്‍, സംവിധായകന്‍, ചിത്രകാരന്‍ എന്നീ നിലകളില്‍ വിലപ്പെട്ട സംഭാവനകളാണ് അദ്ദേഹത്തില്‍നിന്ന് സര്‍ഗ കൈരളിക്ക് ലഭിച്ചത്. അഭ്രപാളികളില്‍ ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്നവരും രംഗം വിട്ടവരുമായ നിരവധി നടീനടന്മാരെ അഭിനയ രംഗത്തേക്കു കടന്നുവരവിന് അദ്ദേഹമായിരുന്നു കാരണക്കാരന്‍. അദ്ദേഹത്തിന്റെ മരണത്തിലൂടെ മലയാള നാടകവേദിക്കും കോഴിക്കോടിനും ഒരു കാരണവരെയാണ് നഷ്ടപ്പെട്ടതെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

0 comments:

Post a Comment