May 16, 2011

ഡോക്യുമെന്ററി പ്രദര്‍ശനവും ഓപ്പണ്‍ഫോറവും നടത്തി


ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശനവും ഓപ്പണ്‍ ഫോറവും നടത്തി. അല്‍ ജസീറ ഇന്റര്‍നാഷനല്‍ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച 'ഇന്‍ സെര്‍ച്ച് ഓഫ് മൈ ഹോം' എന്ന ചിത്രമാണ് പ്രദര്‍ശിപ്പിച്ചത്. ദല്‍ഹിയിലെ അഫ്ഗാന്‍, ബര്‍മ അഭയാര്‍ഥി ക്യാമ്പുകള്‍ ഇതിവൃത്തമാക്കി മലയാളിയായ റിന്റു തോമസും സുഷ്മിത് ഘോഷും ചേര്‍ന്ന് നിര്‍മിച്ച ചിത്രമാണിത്. പ്രദര്‍ശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓപ്പണ്‍ഫോറം എം.ടി. നിലമ്പൂര്‍ ഉദ്ഘാടനം ചെയ്തു. റഫീഖ് മേച്ചേരി, അധ്യക്ഷത വഹിച്ചു. സോമന്‍ പൂക്കാട്, വി.പി. ലജിത്ത്, കെ.എന്‍. ശശിധരന്‍, റഫീഖുദ്ദീന്‍ പാലേരി, വി.കെ.എം. കുട്ടി, അനീഷ് എന്നിവര്‍ സംസാരിച്ചു. എഫ്.സി.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ കിഴിശ്ശേരി സമാപന പ്രസംഗം നിര്‍വഹിച്ചു. ബിലാല്‍, അന്‍വര്‍ ബാബു, അനസ് കണിയാപുരം എന്നിവര്‍ നേതൃത്വം നല്‍കി.


ഫോട്ടോ:
ഓപ്പണ്‍ഫോറം എം.ടി. നിലമ്പൂര്‍ ഉദ്ഘാടനം ചെയ്യുന്നു

0 comments:

Post a Comment