May 22, 2011

ദേശീയ സിനിമാ അവാര്‍ഡ്:കാഴ്ച സിനിമ കൂട്ടായ്മ അഭിനന്ദിച്ചു


ഈ വര്‍ഷത്തെ ദേശീയ സീനിമാ അവാര്‍ഡുകളില്‍ മികച്ച നടന്‍, മികച്ച ചിത്രം മികച്ച സംവിധായകന്‍ തുടങ്ങി മലയാളത്തിന്റെ പെരുമ അന്തര്‍ദേശീയ തലത്തിലെത്തിച്ച സലിം അഹ്മദ്, സലിം കുമാര്‍, ഐസക്ക് തോമസ് കൊട്ടുകപ്പള്ളി, ഡോ. ബിജു, മധു അമ്പാട്ട്, ഐസക് തോമസ്, ഷൈനി ജേക്കബ് ബെഞ്ചമിന്‍, കെ.ആര്‍. മനോജ്, ശരണ്യ, സുകുമാരി, ഇന്ദ്രന്‍സ് ജയന്‍, ബാബു സിറിള്‍, ജോഷി ജോസഫ് എന്നിവരെ എഫ്.സി.സി കലാസാഹിത്യവേദിയുടെ 'കാഴ്ച' സിനിമാ കൂട്ടായ്മ അഭിനന്ദിച്ചു. സൂപ്പര്‍ താരങ്ങളുടെ പരിവേഷമില്ലാതെ പച്ച മനുഷ്യനെ, മനുഷ്യാവസ്ഥകളെയും തന്മയത്തത്തോടെ അവതരിപ്പിക്കുന്ന മലയാള സിനിമ, ഇന്ത്യന്‍ സിനിമാരംഗത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോള്‍, വലിയ സാധ്യതകളാണ് മുന്നില്‍ തെളിഞ്ഞുവരുന്നത്. ഈ സാധ്യതകള്‍ മലയാള സിനിമാ പ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളുമെന്ന് കാഴ്ച പ്രത്യാശിച്ചു.

0 comments:

Post a Comment