May 16, 2011

എഫ്.സി.സി വനിതാവേദി ആനി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു


ഖത്തറിലെ മലയാളി സ്ത്രീകളുടെ കൂട്ടായ്മയായി എഫ്.സി.സി രൂപം കൊടുത്ത വനിതാവേദിയുടെ ഉദ്ഘാടനം ശ്രദ്ധേയമായി. ഐ.സി.സി വൈസ് പ്രസിഡന്റ് ആനി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സ്തുത്യര്‍ഹമായ സേവനങ്ങളാണ് കഴിഞ്ഞ ആറു വര്‍ഷങ്ങളായി എഫ്.സി.സി ഖത്തറിലെ മലയാളി പ്രവാസികള്‍ക്കിടയില്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് തനിക്ക് അനുഭവത്തിലൂടെ ബോധ്യമായിട്ടുണ്ട്. സ്ത്രീകള്‍ സമൂഹത്തിന്റെ ശില്‍പിയാണെന്നും ഫഌറ്റുകളില്‍ ഒതുങ്ങിക്കൂടാതെ ഇത്തരം സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജം പകരണമെന്നും അവര്‍ പറഞ്ഞു. കേരളീയ സമൂഹം ഉദാത്തമായികരുതുന്ന പൊതുമൂല്യങ്ങള്‍ പ്രവാസി മലയാളി സമൂഹത്തില്‍ പകര്‍ത്താനാണ് എഫ്.സി.സി ശ്രമിക്കുന്നതെന്ന് എക്‌സിക്യുട്ടീവ് ഡയറക്്ടര്‍ ഹബീബുര്‍റഹ്്മാന്‍ കിഴിശ്ശേരി പറഞ്ഞു. സീരിയലുകള്‍ മാത്രം സീരിയസ്സായി കാണുന്ന പ്രകൃതത്തില്‍നിന്ന് കുതറിമാറി സമൂഹത്തിന്റെ ജീവല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്ത്രീകള്‍ രംഗത്തിറങ്ങണമെന്നും അദ്ധേഹം പറഞ്ഞു.
ഡോ. പ്രീതി, ഡോ. ലക്ഷ്മി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വനിതാവേദി ഒരുക്കി വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഉണ്ടായിരുന്നു. നാടന്‍പാട്ട്, ലളിതഗാനം, മാപ്പിളപ്പാട്ട്, മോണോആക്്ട്, ടാബ്‌ളോ തുടങ്ങിയ പരിപാടികളില്‍ അംബിക ഉണ്ണി, പ്രഫുല്ല, ബീന രാധാകൃഷ്ണന്‍, ബബിത, നജ്‌ല, സീനത്ത്, ബബീന, ജസീല, എം.ടി. ശാഹിദ, ഫഹീമ അബ്ദുല്‍ അസീസ്, ഫഹീമ അബ്്ദുല്‍ ജലീല്‍, ഫാത്വിമ അബ്്ദുറഹ്്മാന്‍, ഫാത്വിമ മുഹമ്മദലി, ഫരിഹ അബ്്ദുല്‍ അസീസ്, ശഹ്്‌ന മുഹമ്മദ്, ശബ്്‌ല ആദം, ഷെല്‍ബി നിസാര്‍, സന ഫാത്വിമ, ഇലാഫ് അബ്്ദുല്‍ അസീസ്, നാദിയ നൗഷാദ്, സമ സാലിഹ്, നസീബ അബ്്ദുസ്സലാം, ഫാത്വിമ, ശിഫ, ജംഷീറ, സഈദ, സുസ്‌ന, സഫ, ഷാക്കിറ എന്നിവര്‍ പങ്കെടുത്തു. സജ്‌നയും സംഘവും ഒപ്പനയും അവതരിപ്പിച്ചു. മീന, ശഫ്‌ന, സലീന സൂധീര്‍, റജീന എന്നിവര്‍ നേതൃത്വം നല്‍കി.
വനിതാവേദി കണ്‍വീനര്‍ ഡോ. ഫഹീമ അധ്യക്ഷത വഹിച്ച പരിപാടിയില്‍ അസി. കണ്‍വീനര്‍മാരായ പ്രഫുല്ല സ്വാഗതവും അംബിക ഉണ്ണി നന്ദിയും പറഞ്ഞു.


ഫോട്ടോ:
എഫ്.സി.സി വനിതാവേദി ആനി വര്‍ഗീസ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്യുന്നു

0 comments:

Post a Comment