May 22, 2011

സ്വീകരണം നല്‍കി


കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് മഞ്ജുളന്‍, ഏറ്റവും പ്രായം കുറഞ്ഞ ബെബ് ഡിസൈനര്‍ പദവിനേടിയ ശ്രീലക്ഷ്മി സുരേഷ്, അമൃത ടി.വി. സൂപ്പര്‍ ട്രൂപ്പിലെ മികച്ച ട്രൂപ്പുകളിലൊന്നായ എസ്.എസ് ഓര്‍ക്കസ്ട്രയിലെ അംഗങ്ങളായ ഡിക്‌സണ്‍, പ്രിയാ ബൈജു, ഗന്ധര്‍വ സംഗീതം ഫെയിം കവിതാ ബാലകൃഷ്ണന്‍, രഞ്ജിത്ത് എന്നിവര്‍ക്ക് എഫ്്.സി.സി സ്വീകരണം നല്‍കി. കണ്ണൂര്‍ യുനൈറ്റഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഖത്തര്‍ (കുവാഖ്) പത്താം വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാന്‍ ഖത്തറിലെത്തിയതായിരുന്നു അവര്‍. എഫ്.സി.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബുര്‍റഹ്മാന്‍ കിഴിശ്ശേരി അധ്യക്ഷത വഹിച്ചു. കുവാഖ് കള്‍ച്ചറല്‍ വിംഗ് കണ്‍വീനര്‍ സുരേഷ് രാമന്തളി അതിഥികളെ പരിചയപ്പെടുത്തി. റഫീഖ് മേച്ചേരി സ്വാഗതം പറഞ്ഞു. എഫ്.സി.സി ചെയര്‍മാന്‍ കെ. സുബൈര്‍ അബ്ദുല്ല സമാപന പ്രസംഗം നിര്‍വഹിച്ചു. സുഹൈല്‍ ശാന്തപുരം, ബഷീര്‍ അഹ്്മദ്, രാമചന്ദ്രന്‍, വി.കെ.എം കുട്ടി, ബിജുരാജ് എന്നിവര്‍ സംബന്ധിച്ചു.

ഫോട്ടോ
കേരള നാടക അക്കാദമി അവാര്‍ഡ് ജേതാവ് മഞ്ജുളനും സംഘവും എഫ്.സി.സി ലൈബ്രറി സന്ദര്‍ശിച്ചപ്പോള്‍

0 comments:

Post a Comment