January 24, 2012

ഡോ. സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ അനുശോനം

ഏഴു പതിറ്റാണ്ടുകാലം കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യമായിരുന്ന സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ എഫ്.സി.സി അനുശോചിച്ചു. ഭരണകൂടങ്ങളും താല്‍പര്യ രാഷ്ട്രീയക്കാരും കയ്യൊഴിഞ്ഞ നിരവധി ജനകീയ പ്രശ്‌നങ്ങളില്‍ മുഖം നോക്കാതെ ജനപക്ഷത്തുനിന്ന അപൂര്‍വം വ്യക്തിത്വത്തെയാണ് ഡോ. സുകുമാര്‍ അഴീക്കോടിന്റെ വിയോഗത്തിലൂടെ കൈരളിക്ക് നഷ്ടമായത്. തനിക്ക് ശരിയെന്ന് തോന്നിയത് ഉറക്കെ പറയാന്‍ അദ്ദേഹം ആര്‍ജവം കാണിച്ചു. വിയോജിക്കുന്നവരുടേയും യോജിക്കുന്നവരുടേയും സ്‌നേഹം പിടിച്ചുപറ്റാന്‍ കഴിഞ്ഞ വ്യക്തിത്വമായിരുന്നു അദ്ദേഹം.

0 comments:

Post a Comment