January 29, 2012

സി. രാധാകൃഷ്ണന് എഫ്.സി.സി സ്വീകരണം നല്‍കി

സമന്വയ ഖത്തറിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ ദോഹയിലെത്തിയ പ്രമുഖ എഴുത്തുകാരനും നോവലിസ്റ്റുമായ സി. രാധാകൃഷ്ണന് എഫ്.സി.സിയില്‍ സ്വീകരണം നല്‍കി. എഫ്.സി.സി ആസ്ഥാനത്തേക്കുള്ള തന്റെ രണ്ടാം വരവില്‍ ആദ്യ തവണ കണ്ടതില്‍ നിന്നും ബഹുദൂരം പുരോഗമിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എഫ്.സി.സി ലൈബ്രറി ജനകീയ പുസ്തക ശേഖരണത്തിന്റെ ഭാഗമായി അദ്ദേഹം ലൈബ്രറിയിലേക്ക് നാനൂറോളം പുസ്തകങ്ങള്‍ നല്‍കി. എഫ്.സി.സി. കലാസാഹിത്യവേദി അസിസ്റ്റന്റ് കണ്‍വീനര്‍ സി.ആര്‍. മനോജ് ഏറ്റുവാങ്ങി. സൂബൈര്‍ അബ്ദുല്ല, പി.പി. അബ്ദുല്‍ റഹീം, വി.ടി. ഫൈസല്‍, കെ.സി. നാസര്‍ മാസ്റ്റര്‍, സമന്വയ പ്രസിഡന്റ് പി.കെ. രാജേന്ദ്രന്‍ റഫീഖ് മേച്ചേരി എന്നിവര്‍ പങ്കെടുത്തു. (ഫോട്ടോ:എഫ്.സി.സി ലൈബ്രറിയിലേക്ക് സംഭാവന നല്‍കിയ പുസ്തകങ്ങള്‍ സി. രാധാകൃഷ്ണനില്‍ നിന്നും സി.ആര്‍ മനോജ് സ്വീകരിക്കുന്നു.)

0 comments:

Post a Comment