February 4, 2012

പ്രാദേശിക പ്രശ്‌നങ്ങളും യാഥാര്‍ഥ്യങ്ങളും ഹോം സിനിമകളെ സ്വീകാര്യമാക്കുന്നു: സലാം കൊടിയത്തൂര്‍


പ്രാദേശിക പ്രശ്‌നങ്ങളും യാഥാര്‍ഥ്യങ്ങളും തന്മയത്വത്തോടെ അവതരിപ്പിക്കുന്നതുകൊണ്ടാണ് ഹോം സിനിമകളെ പ്രേക്ഷകര്‍ സ്വീകരിക്കുന്നതെന്ന് പ്രശസ്ത ഹോം സിനിമ സംവിധായകന്‍ സലാം കൊടിയത്തൂര്‍ പറഞ്ഞു. ഹോം സിനിമയിലെ കഥാപാത്രങ്ങള്‍ തങ്ങളിലൊരാളാണെന്ന് അവര്‍ മനസ്സിലാക്കുന്നു. എഫ്.സി.സി കാഴ്ചയുടെ ആഭിമുഖ്യത്തില്‍ 'ഹോം സിനിമ പ്രസക്തിയും പ്രാധാന്യവും' എന്ന പേരില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോം സിനിമകളുടെ മാര്‍ക്കറ്റിംഗ് രംഗത്തെ പ്രശ്‌നങ്ങളാണ് പ്രധാന പ്രതിസന്ധി. കേരളത്തിലെ തെക്കന്‍ മേഖലകളില്‍ ഹോം സിനിമകള്‍ക്ക് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല - സലാം കൂട്ടിച്ചേര്‍ത്തു. സംവിധായകന്‍ ഹസനുല്‍ ബന്ന ചേന്ദമംഗല്ലൂര്‍, നിര്‍മാതാവ് ഇഖ്ബാല്‍ ചേറ്റുവ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. രാജേഷ് കൊല്ലം, മനോജ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. എഫ്.സി.സി കലാസാഹിത്യവേദി കണ്‍വീനറും ഹോം സിനിമകളിലൂടെ ശ്രദ്ധേയനുമായ എ.വി.എം. ഉണ്ണി അധ്യക്ഷനായിരുന്നു. എഫ്.സി.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശ്ശേരി ചര്‍ച്ച നിയന്ത്രിച്ചു. അബ്ദുല്‍ ജബ്ബാര്‍, ദേവരാജന്‍, സുനില്‍ പെരുമ്പാവൂര്‍, രാമചന്ദ്രന്‍, എം.ടി. നിലമ്പൂര്‍, നാസി ചെമ്മണ്ണൂര്‍, അബ്ദുല്‍ ജബ്ബാര്‍, ശംസുദ്ദീന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കാഴ്ച അംഗം ശഫീഖ് ക്യൂടെക് സ്വാഗതവും അസിസ്റ്റന്റ് കണ്‍വീനര്‍ അന്‍വര്‍ ബാബു നന്ദിയും പറഞ്ഞു. എം.ടി. ഇസ്മാഈല്‍, റഫീഖ് മേച്ചേരി എന്നിവര്‍ പരിപാടികള്‍ക്ക നേതൃത്വം നല്‍കി.

0 comments:

Post a Comment