February 18, 2012

സേതു, ബാലചന്ദ്രന്‍ വടക്കേടത്ത് എന്നിവര്‍ക്ക് എഫ്.സി.സി സ്വീകരണം നല്കി


തൃശ്ശൂര്‍ സൗഹൃദവേദി പരിപാടിയില്‍ പങ്കെടുക്കാന്‍ ദോഹയിലെത്തിയ പ്രമുഖ എഴുത്തുകാരന്‍ സേതു, സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ബാലചന്ദ്രന്‍ വടക്കേടത്ത് എന്നിവര്‍ക്ക് ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ സ്വീകരണം നല്‍കി.
മലയാളത്തിന്റെ തനത് സത്യങ്ങളും സാംസ്‌കാരിക മൂല്യങ്ങളും പുതിയ കാലത്തിന്റെ സാധ്യതകളുമായി സമന്വയിപ്പിച്ച് പുതിയ തലമുറയിലേക്ക് പകര്‍ത്താന്‍ കഴിയട്ടെയെന്ന് സേതു ആശംസിച്ചു. മലയാളത്തെയും ഖത്തറിനെയും യോജിപ്പിച്ച നടത്തുന്ന പരിപാടികള്‍ സാംസ്‌കാരിക വിനിമയത്തിന് ഗുണകരമാണെന്ന് ബാലചന്ദ്രന്‍ വടക്കേടത്ത് അഭിപ്രായപ്പെട്ടു. ഖത്തറിലെ ഇത്തരമൊരു സ്ഥാപനം സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു. തൃശൂര്‍ സൗഹൃദവേദി കള്‍ച്ചറല്‍ വിംഗ് കണ്‍വീനര്‍ മണികണ്ഠന്‍, സീന മണികണ്ഠന്‍, റോബിന്‍ ജോര്‍ജ്, മുഹമ്മദ് ഷഫീഖ്, എഫ്.സി.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശ്ശേരി, റഫീഖ് മേച്ചേരി എന്നിവരും സന്നിഹിതരായിരുന്നു.


0 comments:

Post a Comment