March 31, 2012

ഉബൈദ് മാപ്പിളപ്പാട്ടിന് ജനകീയ മുഖം നല്‍കിയ കവി - ഇബ്രാഹിം ബേവിഞ്ച

'പര്‍ദക്കുള്ളില്‍ ഒളിപ്പിക്കപ്പെട്ട സൗന്ദര്യ'മായിക്കിടന്നിരുന്ന മാപ്പിളപ്പാട്ടിനെ മലയാള സാഹിത്യരംഗത്ത് തന്മയത്വത്തോടെ അവതരിപ്പിച്ചു എന്നതാണ് മഹാകവി ടി. ഉബൈദിന്റെ പ്രസക്തിയെന്ന് ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച സൗഹൃദ സായാഹ്നത്തില്‍ എഴുത്തുകാരനും കോളമിസ്റ്റുമായ ഇബ്രാഹിം ബേവിഞ്ച പറഞ്ഞു.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായി തൂലിക ചലിപ്പിച്ച സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു അദ്ദേഹം. ബഹുമുഖ പ്രതിഭയായ അദ്ധേഹത്തിന്റെ സംഭാവനകള്‍ പഠിക്കുന്നതിന് പുതിയ തലമുറ വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല. അദ്ദേഹത്തിന്റെ കവിതകള്‍ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ ഭാഷകളും ഒരു പോലെ എന്ന സാമൂഹിക ബോധത്തില്‍നിന്നാണ് മാപ്പിളപ്പാട്ടില്‍ ആറിലധികം ഭാഷകള്‍ കലരാന്‍ കാരണം. ബാരികള്‍ക്ക് നല്ല സാഹിത്യ പാരമ്പര്യമുണ്ടെന്നും അതുവേണ്ടത്ര ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എഫ്.സി.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബുര്‍റഹ്മാന്‍ കിഴിശ്ശേരി അധ്യക്ഷത വഹിച്ചു.

0 comments:

Post a Comment