March 17, 2012

ലോക വനിതാദിനം: എഫ്.സി.സി ചര്‍ച്ച സംഘടിപ്പിച്ചു

ലോക വനിതാദിനത്തോടനുബന്ധിച്ച് എഫ്.സി.സി വനിതാവേദി ചര്‍ച്ച സംഘടിപ്പിച്ചു. പ്രായോഗിക ജീവിതത്തില്‍ സമൂഹത്തിന്റെ ഉന്നത ശ്രേണിയില്‍ ജീവിക്കുന്ന വനിതകളേക്കാള്‍ ആര്‍ജവവും സ്വത്വബോധവുമുള്ളവര്‍ സാധാരണക്കാരായ സ്ത്രീകളാണെന്ന് ചര്‍ച്ച അഭിപ്രായപ്പെട്ടു. സംഘടിത സ്ത്രീ ശക്തിയുടെ സാമൂഹിക പ്രസക്തി തെളിയിച്ച കുട്ടനാട്ടിലെ പാവുക്കര ഗ്രാമം പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു.

ലിംഗഭേദമന്യേ, വളര്‍ന്നുവരുന്ന കുട്ടികളില്‍, പരസ്പര സഹകരണം, വിട്ടുവീഴ്ചാ മനോഭാവം എന്നീ സദ്ഗുണങ്ങള്‍ വളര്‍ത്തുന്നതില്‍ കുടുംബിനിയോടൊപ്പം തന്നെ, കുടുംബനാഥനും പങ്കുചേരേണ്ടതുണ്ടെന്ന് ചര്‍ച്ച അഭിപ്രായപ്പെട്ടു. അച്ഛനമ്മമാര്‍ക്കിടയിലെ പരസ്പര സഹകരണവും സ്വരചേര്‍ച്ചയും കണ്ടു വളര്‍ന്നുവരുന്ന കുട്ടികള്‍ അവരെ അനുകരിക്കുകയും ഭാവിയില്‍ സുശക്തമായ ഒരു കുടുംബത്തിന് അത് അടിസ്ഥാനമാവുമെന്നും ചര്‍ച്ച ഉപസംഹരിച്ചുകൊണ്ട് വനിതാവേദി കണ്‍വീനര്‍ ഡോ. ഫഹീമ ഹസന്‍ അഭിപ്രായപ്പെട്ടു. നഹ്‌യ, ഫരീദ ലുഖ്മാന്‍, സക്കീന, മുനീറ, ത്വാഹിറ ബീവി, നഗീന, റുബീന, സീബ, സൈഫുന്നീസ ന്നിവര്‍ പങ്കെടുത്തു. അസിസ്റ്റന്റ് കണ്‍വീനര്‍ പ്രഫുല്ല സുരേഷ് സ്വാഗതം പറഞ്ഞു.

0 comments:

Post a Comment