March 17, 2012

എന്റെ ചിന്തകളാണ് എന്റെ സിനിമകള്‍ - സലീം അഹ്മദ്

ഞാന്‍ മനസ്സില്‍ കുറിച്ചെടുത്ത, സമൂഹത്തോട് പറയാന്‍ ആഗ്രഹിക്കുന്ന ചില സന്ദേശങ്ങളാണ് എന്റെ സിനിമകളെന്ന് ' ആദാമിന്റെ മകന്‍ അബു' എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ സലീം അഹമ്മദ് പറഞ്ഞു. എഫ്.സി.സി കാഴ്ചയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയില്‍ വിട്ടുവീഴ്ചയില്ല, തന്റെ മനസ്സിലുള്ള സിനിമ സ്വയം നിര്‍മിക്കുക എന്നതാണ് തന്റെ രീതി.
സാമൂഹ്യ പ്രലോഭനങ്ങള്‍ക്ക് വഴങ്ങിക്കൊടുത്തിരുന്നെങ്കില്‍ തനിക്ക് അവാര്‍ഡ് കിട്ടുമായിരുന്നില്ല. തന്റെ സിനിമകള്‍ സ്വയം നിര്‍മിക്കണമെന്നാണ് തന്റെ ആഗ്രഹം. തിരക്കഥ തന്നെയാണ് സിനിമ. നല്ല തിരക്കഥകളുടെ അഭാവം സിനിമകളുടെ ഗുണമേന്‍മയെ ബാധിക്കുന്നുണ്ട്. അദാമിന്‍െ മകന്‍ അബുവിന്റെ രചനാ സമയത്ത് കഥാപാത്ര നിര്‍മിതിയില്‍ ഒരു സൂപ്പര്‍ സ്റ്റാറും എന്നെ സ്വാധീനിച്ചിട്ടില്ല. സലിം കുമാര്‍ ഈ സിനിമയില്‍ അബുവായി ജീവിക്കുകയായിരുന്നുവെന്നും ഒരു സൂപ്പര്‍ താരത്തിനും ഈ വേഷം ഇത്ര നന്നായി ചെയ്യാന്‍ കഴിയില്ല.
സിനിമകള്‍ക്ക് ഇറാനില്‍ ലഭിക്കുന്ന പ്രോത്സാഹനം കേരളത്തില്‍ ലഭിക്കില്ലെന്നും സിനിമയുടെ മാര്‍ക്കറ്റിംഗ് രംഗത്ത് നല്ല പ്രോത്സാഹനങ്ങളാണ് അവിടുത്തെ ഗവണ്‍മെന്റ് നല്‍കുന്നത്. തന്റെ സിനിമയുടെ ഓസ്‌കാര്‍ നോമിനേഷന്‍ സമയത്ത് ഗവണ്‍മെന്റില്‍ നിന്ന് വേണ്ടത്ര പ്രോത്സാഹനം ലഭിച്ചിട്ടില്ല.
തന്റെ സിനിമകളില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് അയിത്തം കല്‍പ്പിച്ചിട്ടില്ലെന്നും കഥാപാത്രങ്ങള്‍ക്ക് അനുയോജ്യര്‍ അവരാണെങ്കില്‍ ഉപയോഗിക്കുമെന്നും പുതുമുഖങ്ങളെവെച്ച് സിനിമയെടുക്കുമ്പോഴും മറ്റു അണിയറ പ്രവര്‍ത്തകരും പരിചയ സമ്പന്നരായിരിക്കണം.
ആദാമിന്റെ മകന്‍ അബു മുസ്‌ലിം സിനിമയല്ലെന്നും കൃസ്ത്യന്‍ സമൂഹങ്ങളില്‍ നിന്നും മറ്റു സമുദായങ്ങളില്‍ നിന്നും നല്ല പ്രതികരണങ്ങളാണ് ഈ സിനിമക്ക് ലഭിച്ചത്. സിനിമയെ ഗൗരവത്തോടെ സമീപിക്കുന്ന ആളാണ് താന്‍. എല്ലാവര്‍ക്കും മനസ്സിലാവുന്നതും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ സിനിമയായിരിക്കും ഇനും എടുക്കുകയെന്നും സലീം അഹ്മദ് പറഞ്ഞു. എഫ്.സി.സി കാഴ്ച അസി. കണ്‍വീനര്‍ അന്‍വര്‍ ബാബു അധ്യക്ഷത വഹിച്ചു. എഫ്.സി.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബുര്‍റഹ്മാന്‍ കിഴിശ്ശേരി സമാപന പ്രസംഗം നിര്‍വഹിച്ചു.


0 comments:

Post a Comment