May 6, 2012

യാത്രയയപ്പ് നല്‍കി


ഖത്തറിലെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ മുന്‍ ചെയര്‍മാന്‍ കെ. സുബൈര്‍ അബ്ദുല്ല, ഡയറക്ടര്‍ വി.ടി. അബ്ദുല്ലക്കോയ എന്നിവര്‍ക്ക് എഫ്.സി.സി കുടുംബാംഗങ്ങള്‍ യാത്രയയപ്പ് നല്‍കി. ആവണി വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണന്‍, വണ്ടൂര്‍ അബൂബക്കര്‍, എ.വി.എം. ഉണ്ണി, സി.ആര്‍. മനോജ്, ഫരീദ് തിക്കോടി, ശശിധരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഗോപിനാഥ് കൈന്താര്‍ കവിതാലാപനം നടത്തി. എഫ്.സി.സി ചെയര്‍മാന്‍ പി.പി. അബ്ദുല്‍ റഹീം സമാപന പ്രസംഗം നടത്തി. എഫ്.സി.സി കുടുംബാംഗങ്ങളുടെ ഉപഹാരങ്ങള്‍ ആവണി വിജയകുമാര്‍, എ.വി.എം. ഉണ്ണി എന്നിവര്‍ എന്നിവര്‍ കൈമാറി. ഖത്തറിലെ മലയാളി സമൂഹത്തില്‍ നടത്തുന്ന സര്‍ഗാത്മക ഇടപെടലുകളെ ശക്തിപ്പെടുത്താന്‍ എല്ലാവരും മുന്നോട്ടുവരണമെന്ന് സുബൈര്‍ അബ്ദുല്ലയും വി.ടി. അബ്ദുല്ലക്കോയയും മറുപടിപ്രസംഗത്തില്‍ പറഞ്ഞു.

0 comments:

Post a Comment