May 6, 2012

ഭാഷാ പഠനത്തോടൊപ്പം സംസ്‌കാരങ്ങളേയും അറിയുക


അറബി ഭാഷാ പഠനത്തോടൊപ്പം അറബ് സംസ്‌കാരവും പഠനവിധേയമാക്കണമെന്ന് യൂസുഫ് ഇസ്മാഈല്‍ അല്‍ ഹറമി, കോര്‍ഡിനേറ്റര്‍ ഓഫ് ബ്രാഞ്ചസ് - ഖത്തര്‍ ചാരിറ്റി, അഭിപ്രായപ്പെട്ടു. അക്ഷര പഠനം മുതല്‍ എഴുതാനും വായിക്കാനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന നാലു മാസത്തെ അറബിക് ബേസിക് കോഴ്‌സിലൂടെ പ്രവാസ സമൂഹത്തിന് അറബി ഭാഷയെ പരിചയപ്പെടുത്തുന്ന എഫ്.സി.സിയുടെ ശ്രമം അഭിനന്ദനാര്‍ഹമാണ്.
ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ നടത്തിവരുന്ന ബേസിക് അറബിക് കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ എഫ്.സി.സി ഗവേണിംഗ് ബോഡി ചെയര്‍മാന്‍ പി.പി. അബ്ദുര്‍റഹീം അധ്യക്ഷത വഹിച്ചു. എഫ്.സി.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബുര്‍റഹ്മാന്‍ കിഴിശ്ശേരി സ്വാഗതവും മുഹമ്മദലി ശാന്തപുരം സമാപനവും നിര്‍വഹിച്ചു. പൂര്‍വ വിദ്യാര്‍ഥികളും സന്നിഹിതരായിരുന്നു.

ഫോട്ടോ: ബേസിക് അറബിക് കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ യൂസുഫ് ഇസ്മാഈല്‍ അല്‍ ഹറമി വിതരണം ചെയ്യുന്നു

0 comments:

Post a Comment