May 16, 2012

യാത്രയയപ്പ് നല്‍കി



പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന എഫ്.സി.സി വനിതാവേദി അസി. കണ്‍വീനര്‍ പ്രഫുല്ല സുരേഷിന് എഫ്.സി.സി കുടുംബാംഗങ്ങള്‍ യാത്രയയപ്പ് നല്‍കി. കണ്‍വീനര്‍ ഡോ. ഫഹീമ അധ്യക്ഷത വഹിച്ചു. വി.കെ.എം. കുട്ടി, അനസ് കണിയാപുരം, റഫീഖുദ്ദീന്‍ പാലേരി, ശശിധരന്‍, എം.ടി. നിലമ്പൂര്‍, റഫീഖ് മേച്ചേരി, ഫരീദ് തിക്കോടി, സിന്ദുരാമചന്ദ്രന്‍, മിനി, ബീന, താഹിറ ബീവി, സൈഫുന്നീസ,
റജീന, സലീന സുധീര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പ്രഫുല്ല സുരേഷ് മറുപടി പ്രസംഗം നടത്തി. എഫ്.സി.സി കുടുംബത്തിന്റെ ഉപഹാരം എഫ്.സി.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബുര്‍റഹ്മാന്‍ കിഴിശേരി പ്രഫുല്ലക്ക് കൈമാറി, വനിതാവേദി സെക്രട്ടറി നഹ്‌യ സ്വാഗതം പറഞ്ഞു.

ഫോട്ടോ: യാത്രയയപ്പ് യോഗത്തില്‍ പ്രഫുല്ല സുരേഷ് മറുപടി പ്രസംഗം നടത്തുന്നു.

0 comments:

Post a Comment