June 2, 2012

സ്വന്തം ഭാഷയേയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക



മലയാള ഭാഷയേയും മലയാളത്തനിമയേയും മലയാളികള്‍ തന്നെ വിസ്മരിക്കുകയാണ്. തമിഴനില്‍ തമിഴ് ഇപ്പോഴും നിലനില്‍ക്കുന്നതുകൊണ്ടാണ് പുതുമയുള്ള കഥകളും സിനിമകളും അവിടെ ഉണ്ടാകുന്നതെന്ന് പ്രശസ്ത സംവിധായകന്‍ ജയരാജ് പറഞ്ഞു. എഫ്.സി.സി നല്‍കിയ സ്വീകരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസഹിഷ്ണുക്കളായ ഫാന്‍സ് അസോസിയേഷനുകള്‍ തങ്ങള്‍ക്കിഷ്ടപ്പെടാത്തത് കൂക്കി തോല്‍പിക്കുന്ന ഒരു സംസ്‌കാരം തിയറ്ററുകളില്‍ വളര്‍ന്നുവരുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാവരും ഹെഡ്മാസ്റ്റര്‍മാരാകുന്ന കാലത്താണ് നാം ജീവിക്കുന്നത്. കലാകാരന്മാരില്‍നിന്ന് അറിവ് നേടാനല്ല; മറിച്ച് അവരെ പഠിപ്പിക്കാനായാണ് പല ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. എഫ്.സി.സി തനിക്ക് ഏറെ സന്തോഷം നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മലയാളം ഇവിടെ നിലനില്‍ക്കും എന്ന സത്യം ഞാന്‍ ഇവിടെ മനസ്സിലാക്കുന്നു. ഭാഷയോടൊപ്പം സംസ്‌കാരത്തെയും പരിചയപ്പെടുത്താനും വരും തലമുറക്ക് കൈമാറാനും എഫ്.സി.സിയുടെ പ്രവര്‍ത്തനങ്ങളിലൂടെ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ഫോട്ടോ:
എഫ്.സി.സി നല്‍കിയ സ്വീകരണത്തില്‍ സംവിധായകന്‍ ജയരാജ് സംസാരിക്കുന്നു

0 comments:

Post a Comment