June 17, 2012

ജീവിതാനുഭങ്ങളെ കാവ്യാത്മമാക്കി എഫ്.സി.സി കവിതാ സായാഹ്നം



തിരക്കുനിറഞ്ഞ പ്രവാസജീവിതത്തിനിടയില്‍ വാക്കുകളിലൂടെ പെയ്തിറങ്ങിയ കവിതകളുടെ അവതരണത്തിനും ചര്‍ച്ചക്കുമായി പ്രവാസി കവികള്‍ ഒത്തുചേര്‍ന്നപ്പോള്‍ ജീവിതവും സമരവും പ്രണയവും പ്രവാസിയുടെ വിരഹവുമെല്ലാം ചേര്‍ന്ന് കവിതാസ്വാദകര്‍ക്ക് സുന്ദരസായാഹ്നം സമ്മാനിച്ചു. എഫ്.സി.സി കലാസാഹിത്യവേദി സംഘടിപ്പിച്ച കവിതാ സായാഹ്നത്തില്‍ ഇറോം ശര്‍മിള, ബാഗ്ദാദിന്റെ നൊമ്പരങ്ങള്‍, ഗുജറാത്ത്, പരിസ്ഥിതി, പ്രവാസം തുടങ്ങിയവ കവിതകള്‍ക്ക് വിഷയമായി. സൂക്ഷ്മമായ നിരീക്ഷണം ഉണ്ടെങ്കില്‍ മാത്രമേ കവിതകള്‍ സര്‍ഗാത്മകമാവുകയുള്ളൂവെന്നും കവിതകള്‍ ലേഖനങ്ങള്‍ ആകരുതെന്നും കവിതകള്‍ അവലോകനം ചെയ്തുകൊണ്ട് സംസാരിച്ച എഫ്.സി.സി കലാസാഹിത്യവേദി കണ്‍വീനര്‍ സി.ആര്‍. മനോജ് പറഞ്ഞു. കവികള്‍ സമൂഹമദ്ധ്യത്തിലേക്ക് ഇറങ്ങി ശക്തമായ ചോദ്യങ്ങള്‍ ഉന്നയിക്കണം. കവിത ഒരു ചൂണ്ടയാണ്. ഒരു വാക്കുപോലും അനാവശ്യമായി കവിതയില്‍ വരാന്‍ പാടില്ല. പ്രവാസി രചനകള്‍ പ്രതീക്ഷകള്‍ നല്‍കുന്നുവെന്നും മനോജ് അഭിപ്രായപ്പെട്ടു. സന്‍സിത രാമചന്ദ്രന്‍, ഹാരിസ് എടവന, ശ്യാമള രമേശ്, ഇസ്മാഈല്‍ മേലടി,  രാമചന്ദ്രന്‍ വെട്ടിക്കാട്ട്, സുനില്‍ പെരുമ്പാവൂര്‍, ഷംസിദ, വി.കെ.എം. കുട്ടി, ഷഫീഖ് പരപ്പുമ്മല്‍, നവാസ് മുക്രിയകത്ത്, ജലീല്‍ കുറ്റിയാടി, അസീസ് മഞ്ഞിയില്‍, ഹക്കീം പെരുമ്പിലാവ്, അഫ്‌നാന്‍, രഞ്ജു ഹെവന്‍, ആദിത്യന്‍ കാതിക്കോട്, നാമൂസ്, തന്‍സീം കുറ്റിയാടി എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. തനിമ കലാസാഹിത്യവേദി ഡയറക്ടര്‍ അബ്ദുല്‍ അസീസ് മഞ്ഞിയില്‍ അധ്യക്ഷത വഹിച്ചു. ഇസ്മാഈല്‍ എം.ടി, അനസ് കണിയാപുരം, റഫീഖ് മേച്ചേരി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ഫോട്ടോ:
കവിതാ സായാഹ്നത്തില്‍ ഇസ്മാഈല്‍ മേലടി കവിത അവതരിപ്പിക്കുന്നു

0 comments:

Post a Comment