June 28, 2012

കേരളത്തിന്റെ വിദ്യാഭ്യാസക്രമത്തില്‍ പൊളിച്ചെഴുത്ത് അനിവാര്യം - പി.ടി. കുഞ്ഞുമുഹമ്മദ്




അധിനിവേശ ശക്തികള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ചിട്ടപ്പെടുത്തിയ വിദ്യാഭ്യാസമാണ് ഇന്നും കേരളത്തിലെ വിദ്യാര്‍ഥികള്‍ പിന്തുടരുന്നത്. അതുകൊണ്ട് വിദ്യാഭ്യാസക്രമത്തില്‍ കാതലായ ഒരു പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് പ്രശസ്ത സംവിധായകനും സാമൂഹിക പ്രവര്‍ത്തകനുമായ പി.ടി. കുഞ്ഞുമുഹമ്മദ് പറഞ്ഞു. ഫ്രന്റസ് കള്‍ച്ചറല്‍ സെന്റര്‍ കാഴ്ചയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക ചരിത്രത്തില്‍ ബാഗ്ദാദിനുണ്ടായിരുന്ന സ്ഥാനം തട്ടിയെടുത്ത യുറോപ്യര്‍ വളച്ചൊടിച്ച ചരിത്രമാണ് ഇന്നും നമ്മുടെ കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ മണ്ണില്‍ ഉണങ്ങാത്ത മുറിവു തീര്‍ത്ത വിഭജനത്തിന്റെ ചരിത്രം സത്യസന്ധമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ വിഭജനത്തിന്റെ വിത്തുപാകിയ മൗണ്ട് ബാറ്റണ്‍ ചരിത്രത്തില്‍ മഹാനായി വിശേഷിപ്പിക്കപ്പെടുമ്പോള്‍ തന്റെ സിനിമയായ പരദേശിയില്‍ വില്ലനായാണ് ചിത്രീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളുടെ പ്രശ്‌നങ്ങളുടെ പ്രധാന കാരണം പ്രവാസികള്‍ തന്നെയാണെന്നും രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും സാഹിത്യകാരന്മാര്‍ക്കും പുരസ്‌കാരം നല്‍കി സ്വീകരിക്കുകയും ഫണ്ട് നല്‍കുന്നത് അവസാനിപ്പിച്ച് സ്വന്തം പ്രശ്‌നങ്ങള്‍ക്ക് പ്രവാസികള്‍ മുന്‍ഗണന നല്‍കുകയും കൃത്യമായ സ്ട്രാറ്റജി രൂപപ്പെടുത്തി സാമ്പത്തിക വിനിമയത്തില്‍ നിയന്ത്രണം വരുത്തുകയും ചെയ്താല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കാഴ്ച അസി. കണ്‍വീനര്‍ അന്‍വര്‍ ബാബു സ്വാഗതം പറഞ്ഞു. എഫ്.സി.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അധ്യക്ഷത വഹിച്ചു.

ഫോട്ടോകള്‍: അന്‍വര്‍ ബാബു, റിയാസ്. ആര്‍. സിദ്ദിഖ്








0 comments:

Post a Comment