July 2, 2012

സ്വീകരണം നല്‍കി




പ്രശസ്ത എഴുത്തുകാരനും കോളമിസ്റ്റുമായ പി. സുരേന്ദ്രന് ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ സ്വീകരണം നല്‍കി. മലയാള ഭാഷയും സംസ്‌കാരവും പരിപോഷിപ്പിക്കാന്‍ എഫ്.സി.സി സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. സെന്ററിലെ ലൈബ്രറി സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും തന്റെ പുസ്തകങ്ങള്‍ ലൈബ്രറിയിലേക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എഫ്.സി.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബുര്‍റഹ്മാന്‍ കിഴിശ്ശേരി, വായനക്കൂട്ടം അംഗങ്ങളായ കെ.എന്‍. രാമചന്ദ്രന്‍, നാസി ചെമ്മണ്ണൂര്‍, സേവനവേദി അംഗം, അഡ്വക്കറ്റ് മുഹമ്മദ് ഇഖ്ബാല്‍, റഫീഖ് മേച്ചേരി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.








0 comments:

Post a Comment