July 2, 2012

എഫ്.സി.സി ഷോര്‍ട്ട് ഫിലിം: 'ആറ്റിറ്റിയൂഡും' 'മരീചിക'യും ഒന്നാമത്



ഫ്രന്‍സ് കള്‍ചറല്‍ സെന്ററിനു കീഴിലുള്ള 'കാഴ്ച്ച' സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ ബെസ്റ്റ് ഫിലിം വിഭാഗത്തില്‍ ശ്യാമള രമേഷ് സംവിധാനം ചെയ്ത ആറ്റിറ്റിയൂഡ് എന്ന ഹ്രസ്വ ചിത്രവും  ബെസ്റ്റ് ഫിലിമൊട്ടൊഗ്രാഫി വിഭാഗത്തില്‍ മന്‍സൂര്‍ സി.കെ. സംവിധാനവും ഹമദ് ഇഖ്ബാല്‍ കാമറയും നിര്‍വഹിച്ച മരീചിക എന്ന ഹ്രസ്വ ചിത്രവും ഒന്നാം സ്ഥാനം നേടി.
ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത ജോലികള്‍ ചെയ്യുന്ന പ്രവാസികള്‍ സംവിധാനം ചെയ്ത ചിത്രങ്ങളുടെ തിരക്കഥയും പ്രമേയവുമെല്ലാം പുതുമയുള്ളതായിരുന്നു. വിരഹവും പ്രവാസവും തിരിച്ചുപോക്കും, ജീവിതവും, ആത്മഹത്യയും, ആരോഗ്യവും, വിരക്തിയുമെല്ലാം വിഷയങ്ങളായി മത്സരത്തിനെത്തിയ സിനിമകള്‍ എഫ്.സി.സിയിലെ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു.
അഞ്ച് മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രങ്ങളുടെ മത്സരത്തിനു നല്ല പ്രതികരണമാണ് ലഭിച്ചത്. ചുരുങ്ങിയ സൗകര്യങ്ങളുപയോഗിച്ചും ശക്തമായ ആശയങ്ങള്‍ ചിത്രീകരിക്കാന്‍  മത്സരാര്‍തഥികള്‍ മുന്നോട്ടുവന്നത് പ്രോത്സാഹജനകമാണെന്നും ഏറ്റവും മികച്ച ചിത്രങ്ങളുടെ തെരെഞ്ഞെടുപ്പ് ശ്രമകരമായിരുന്നുവെന്നും തുടര്‍വര്‍ഷങ്ങളില്‍ കൂടുതല്‍ ശക്തമായ മത്സരത്തിന്ന് കളമൊരുക്കുമെന്നും എഫ്.സി.സി ഭാരവാഹികള്‍ അറിയിച്ചു. മത്സരത്തിനെത്തിയ ചിത്രങ്ങളും അവയുടെ സംവിധായകരും : സോഫ്റ്റ് കട്ട്  - റെജി പള്ളിക്കര, എ ടോക്കണ്‍ ഓഫ് ഫ്രന്റ്ഷിപ്പ്  - ജുനിഷ് ബക്കര്‍, ആറ്റിറ്റിയൂഡ് - ശ്യാമള രമേഷ്, മരീചിക - മന്‍സൂര്‍. സി.കെ, പ്രതീക്ഷ - സതീഷ് മിറാന്റ, റിവേഴ്‌സ് ഗിയര്‍ - എ.കെ. ബിജുരാജ്, സ്പീഡ് ചെക് - ബച്ചു സുലൈമാന്‍, സ്‌റ്റെപ്‌സ് - ഷമീല്‍. എ.ജെ. ലാസ്റ്റ് ബെല്‍ - അഹ്മദ് യാസീന്‍, മാതൃഹൃദയം - ജലീല്‍ കുറ്റിയാടി. മികച്ച സിനിമക്കുള്ള ട്രോഫി അന്‍വര്‍ പാലേരിയും, മികച്ച ഫിലിമൊട്ടൊഗ്രാഫിക്കുള്ള ട്രോഫി റഫീഖ് റഷീദും സമ്മാനിച്ചു. ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ തയാറാക്കിയ ചിത്രത്തിള്ള പ്രോത്സാഹന സമ്മാനം ഹബീബുര്‍റഹ്മാന്‍ കിഴിശ്ശേരി സംവിധായകന്‍ അഹ്മദ് യാസീനിന് നല്‍കി. പങ്കെടുത്തവര്‍ക്കും ഒന്നാമതെത്തിയവര്‍ക്കുമുള്ള സര്‍ട്ടിഫികറ്റുകള്‍ എഫ്.സി.സി ഗവേണിംഗ് ബോഡി അംഗം മുഹമ്മദ് ഖുതുബ് വിതരണം ചെയ്തു. എഫ്.സി.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബുര്‍റഹ്മാന്‍ കിഴിശ്ശേരി സംസാരിച്ചു. കാഴ്ച അസിസ്റ്റന്റ് കണ്‍വീനര്‍ അന്‍വര്‍. സി.പി നേതൃത്വം നല്‍കി.

ഫോട്ടോ:
മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ സിനിമയുടെ സംവിധായിക ശ്യാമള രമേഷ് എഫ്.സി.സി ഗവേണിംഗ് ബോഡി അംഗം മുഹമ്മദ് ഖുതുബില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു


























ഫോട്ടോകള്‍: സുരേഷ്

0 comments:

Post a Comment