July 23, 2012

നാട്ടോര്‍മകളുണര്‍ത്തി 'മലയാള മഴ' വിജ്ഞാനോത്സവം സമാപിച്ചു




മുതിര്‍ന്നവരുടെ കരിയര്‍ സ്വപ്‌നങ്ങള്‍ക്ക് നിറം കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്ന ബാല്യങ്ങള്‍ക്ക് നഷ്ടപ്പെട്ട കുട്ടിത്തങ്ങളും നിഷ്‌കളങ്ക ബാല്യത്തിന്റെ നാടന്‍ ഓര്‍മകളും കേരള നാടിന്റെ തനത് രുചികളും ഗന്ധങ്ങളും അനുഭവിച്ചറിയാനുള്ള അപൂര്‍വ സന്ദര്‍ഭമായി എട്ടാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള മലയാളി വിദ്യാര്‍ഥികള്‍ക്കായി എഫ്.സി.സി 'മലയാള മഴ' എന്ന പേരില്‍ സംഘടിപ്പിച്ച വിജ്ഞാനോത്സവം.
കേരളത്തെയും നാടിനെയും അടുത്തറിയാനുതകുന്ന നാടന്‍ പാട്ടുകളും കവിതകളും ക്യാമ്പംഗങ്ങള്‍ പരിചയപ്പെട്ടു. നാടിന്റെ രുചികളും ഗന്ധങ്ങളും അനുഭവിച്ചറിഞ്ഞ വിദ്യാര്‍ഥികള്‍ക്കിടയില്‍ പരസ്പര സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പുതിയ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നതായിരുന്നു വിജ്ഞാനോത്സവം. എഫ്.സി.സി കലാസാഹിത്യവേദി കണ്‍വീനര്‍ സി.ആര്‍. മനോജ് ക്യാമ്പ് നിയന്ത്രിച്ചു. നിജോ ഇഗ്നേഷ്യസ് നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു. ഇസ്മാഈല്‍, ശംസുദ്ദീന്‍, അബ്ദുല്‍ ലത്വീഫ്, മുഹമ്മദലി, റജീന അലി, സറീന ബഷീര്‍, ശാഹിദ ലത്വീഫ്, റഫാത്ത് നഈം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എഫ്.സി.സി ചെയര്‍മാര്‍ പി.പി. അബ്ദുര്‍റഹ്മാന്‍ സംബന്ധിച്ചു. എഫ്.സി.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബുര്‍റഹ്മാന്‍ കിഴിശ്ശേരി സമാപന പ്രഭാഷണം നടത്തി. ഖത്തര്‍ കേരളീയത്തിന്റെ ഭാഗമായി  മലയാള മഴയുടെ തുടര്‍ ക്യാമ്പുകള്‍ നടക്കും.










































0 comments:

Post a Comment