August 6, 2012

ഖത്തര്‍ കേരളീയം 2012 ആലോചനാ യോഗവും ഇഫ്താര്‍ വിരുന്നും



ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്ററിന്റെ എട്ടാം വാര്‍ഷിക പരിപാടി ഖത്തര്‍ കേരളീയം 2012 ആലോചനായോഗവും ഇഫ്ത്വാര്‍ വിരുന്നും സംഘടിപ്പിച്ചു. വാര്‍ഷികത്തോടനുബന്ധിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വനിതകള്‍ക്കുമുള്‍പ്പടെ കലാ-സാഹിത്യ മല്‍സരങ്ങളും മാധ്യമശില്‍പശാല, നാടകം മല്‍സരം തുടങ്ങി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
ശേഷം നടന്ന ഇഫ്ത്വാര്‍ സംഗമത്തില്‍ ഉണ്ണികൃഷ്ണന്‍, ശംസുദ്ദീന്‍ വെള്ളിക്കുളങ്ങര, എഫ്.സി.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബുര്‍റഹ്മാന്‍ കിഴിശ്ശേരി എന്നിവര്‍ സംസാരിച്ചു. വര്‍ഷങ്ങളായി മുസ്‌ലിം സഹോദരങ്ങളോടൊപ്പം നോമ്പനുഷ്ഠിക്കുന്ന സി.ആര്‍. മനോജ്, സുനില്‍ പെരുമ്പാവൂര്‍ എന്നിവര്‍ തങ്ങളുടെ നോമ്പനുഭവങ്ങള്‍ സദസ്സുമായി പങ്കുവെച്ചു.


ഫോട്ടോ:
എഫ്.സി.സി ഇഫ്ത്വാര്‍ വിരുന്നില്‍ സുനില്‍ പെരുമ്പാവൂര്‍, സി.ആര്‍. മനോജ്, ഉണ്ണികൃഷ്ണന്‍, ശംസുദ്ദീന്‍ വെള്ളിക്കുളങ്ങര എന്നിവര്‍ വ്രതാനുഭങ്ങള്‍ പങ്കുവെക്കുന്നു.












1 comments:

Navas Mukriyakath said...

ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്ററിന്റെ എട്ടാം വാര്‍ഷിക പരിപാടി ഖത്തര്‍ കേരളീയം 2012 എല്ലാ ആശംസകളും നേരുന്നു

Post a Comment