August 6, 2012

എഫ്.സി.സി വനിതാവേദി ഇഫ്ത്വാര്‍ സംഗമം



ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി ഇഫ്ത്വാര്‍ സംഗമം സംഘടിപ്പിച്ചു. സഹനത്തിന്റെ മാസമാണ് റമദാന്‍. ആത്മസംയമനവും ക്ഷമയും പരിശീലിച്ചെടുക്കാന്‍ മനുഷ്യരെ പ്രാപ്തമാക്കുന്ന സന്ദര്‍ഭമാണ് റമദാനിലെ നോമ്പ്. വ്രതമനുഷ്ഠിക്കുന്ന മുസ്‌ലിം സഹോദരിമാരുമായുള്ള സമ്പര്‍ക്കത്തിലൂടെ ചെറുപ്പത്തിലേ ഖത്തറില്‍ വളര്‍ന്ന തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാലമാണ് റമദാനെന്ന്
ഇഫ്ത്വാര്‍ സംഗമത്തില്‍ നോമ്പനുഭവങ്ങള്‍ പങ്കുവെച്ച് സംസാരിച്ച ശ്രീജ വര്‍ഗീസ് പറഞ്ഞു. ആനി വര്‍ഗീസ്, ഹബീബുര്‍റഹ്മാന്‍ കിഴിശ്ശേരി എന്നിവര്‍ സംസാരിച്ചു. ബീന, സലീന സുധീര്‍, സൗദാ ജബ്ബാര്‍, റജീന അലി, റുബീന മുഹമ്മദ് കുഞ്ഞി എന്നിവര്‍ നേതൃത്വം നല്‍കി.

ഫോട്ടോ കാപ്ഷന്‍:
വനിതാവേദി സംഘടിപ്പിച്ച ഇഫ്ത്വാറില്‍ ശ്രീജ വര്‍ഗീസ് നോമ്പനുഭവങ്ങള്‍ പങ്കുവെക്കുന്നു



















0 comments:

Post a Comment