August 30, 2012

സൗഹാര്‍ദവിരുന്നൊരുക്കി ഈദ് - ഓണം സൗഹൃദ സംഗമം


മലയാളികള്‍ മനസ്സില്‍ സൂക്ഷിച്ചിരിക്കുന്ന നന്മയുടെ ബാക്കിപത്രം ഓര്‍മ്മിപ്പിക്കുന്നതും സൗഹൃദത്തിന്റെ സംഗമവുമായി  ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്ററും ക്യുമലയാളവും  സംയുക്തമായി സംഘടിപ്പിച്ച  ഈദ്ഓണം ആഘോഷം. ദോഹയിലെ സൗഹൃദക്കൂട്ടായ്മകള്‍ സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ദേശീയതയുടേയും സന്ദേശങ്ങള്‍ നല്‍കിയും ഓര്‍മകളും അനുഭവങ്ങളും പരസ്പരം പങ്ക് വെച്ചും ആഘോഷത്തിന് മാറ്റ് കൂട്ടി.

താലപ്പൊലിയേന്തിയ മങ്കകളും  പൂക്കുട ചൂടിയ  മാവേലിയുമില്ലെങ്കിലും   പ്രവാസ പരിമിതികളില്‍ നിന്ന് പൂക്കളമെരുക്കിയും  നാടന്‍പാട്ട്  പാടിയും  കൂരുന്നുകള്‍ക്ക് മത്സരങ്ങളൊരുക്കിയും ആഘോഷപ്പൊലിമ  ചോരാതെ  എഫ്.സി.സി ക്യു മലയാളം ഓണം ഈദ് ആഘോഷങ്ങള്‍ക്ക് വര്‍ണ്ണ പകിട്ടേകി.   പാട്ട് പാടിയും നൃത്തം ചെയ്തും കസേര കളിച്ചും  കുട്ടികള്‍  മത്സരിച്ചപ്പോള്‍  നാരങ്ങ സ്പൂണിലേന്തിയും ആനവാല്‍ വരച്ചും  അമ്മമാരും  ആഘോഷത്തിന്  ചാരുതയേകി. ഫരീദ് തിക്കോടിയുടെ നേതൃത്വത്തില്‍ ഈണം ദോഹ അവതരിപ്പിച്ച ഗാനമേളയില്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ലയിച്ചു ചേര്‍ന്നു.  ഉസ്മാന്‍ മാരാത്തും  സംഗവുമവതരിപ്പിച്ച  ചിത്രീകരണം ചിരികള്‍ക്കിടയിലും ചിന്തകള്‍ക്ക് വഴിമരുന്നിട്ടു. ആഘോഷത്തിന്ന് കൊഴുപ്പേകാന്‍ വൈവിദ്ദ്യമാര്‍ന്ന പരിപാടികളോടൊപ്പം ഗൃഹാതുരത്വമുണര്‍ത്തുന്ന വിഭവ സമൃദ്ധമായ സദ്യയുമൊരുക്കിയിരുന്നു. എഫ്.സി.സി ഹാളിലൊരുക്കിയ  പരിപാടികളില്‍ നൂറോളം ആളുകള്‍ പങ്കെടുത്തു.













0 comments:

Post a Comment