October 1, 2012

ഖത്തര്‍ കേരളീയം 2012: പ്രതിഭകളുടെ മാറ്റുരച്ച് കലാമല്‍സരങ്ങള്‍



ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ ഖത്തര്‍ കേരളീയം 2012 നോടനുബന്ധിച്ച് മുതിര്‍ന്നവര്‍ക്കായി സംഘടിപ്പിച്ച കലാമത്സരങ്ങള്‍ കലാപ്രതിഭകളുടെ മാറ്റുരക്കല്‍ വേദിയായി. ഖത്തര്‍ കേരളീയത്തെ വരവേറ്റുകൊണ്ടും നാടിന്റെ പുതിയ സ്പന്ദനങ്ങള്‍ പകര്‍ത്തിയും ഓരോ കലാമത്സരവും പുതുമയുള്ളതും കാലികവുമായിരുന്നുവെന്ന് വിധികര്‍ത്താക്കള്‍ വിലയിരുത്തി. നാടിന്റെ ഗൃഹാതുരതയുണര്‍ത്തുന്ന നാടന്‍പാട്ടുകളും ലളിതഗാനങ്ങളും മലയാള കവിതകളും മോണോ ആക്റ്റുകളും മാറ്റുരക്കാനെത്തി.


മല്‍സരവിജയികള്‍ : ലളിതഗാനം: 1. പ്രിന്‍സ് ടോം ഡൊമിനിക്, 2. പ്രമോദ്, രാഖി ബിജു, 3. രൂപേഷ്. പ്രോത്സാസാഹന സമ്മാനം: രഘുനാഥ്, അബു. ആര്‍.കെ. കവിതാലാപനം: 1. ഷൈജു, 2. പ്രമോദ്, 3. സതീഷ് മിറാന്‍ഡ. മോണോ ആക്ട്: 1. സതീഷ് മിറാന്‍ഡ , 2. ആദിത്യന്‍, 3. സക്കരിയ്യ. നാടന്‍പാട്ട്:  ഷൈജു & പാര്‍ട്ടി, 2. ഗോപകുമാര്‍ & ടീം, 3. ഷരീഫ & പാര്‍ട്ടി.
എഫ്.സി.സി ആക്ടിംഗ് ചെയര്‍മാന്‍ എന്‍.കെ.എം. അബ്ദുല്‍ ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.ആര്‍. മനോജ് സംസാരിച്ചു. നവാസ് മുക്രിയകത്ത്, തസ്‌നീം, ബദ്‌റുദ്ദീന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കാപ്ഷന്‍:
ഖത്തര്‍ കേരളീയം 2012 ന്റെ ഭാഗമായി മുതിര്‍ന്നവര്‍ക്കായി നടത്തിയ നാടന്‍ പാട്ട് മല്‍സരത്തില്‍ നിന്ന്

Photos: Kamarudheen
































0 comments:

Post a Comment