October 1, 2012

സ്വീകരണം നല്‍കി



പ്രവാസി ദോഹ സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണ പരിപാടിക്കായി ഖത്തറിലെത്തിയ  വൈക്കം മുഹമ്മദ് ബഷീറിന്റെ പുത്രന്‍ അനീസ് ബഷീറിന് ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്ററില്‍ സ്വീകരണം നല്‍കി. പിതാവൊന്നിച്ചുള്ള ജീവിതത്തിന്റെ ഏടുകള്‍ ഒന്നൊന്നായി ഓര്‍ത്തെടുത്ത് ബേപ്പൂര്‍ സുല്‍ത്താന്റെയും കുടുംബത്തിന്റെയും രേഖപ്പെടുത്താത്ത ജീവിത നിമിഷങ്ങള്‍ സദസ്സുമായി പങ്കുവെച്ചു. ബഷീറിന്റെ പുസ്തകങ്ങള്‍ എഫ്.സി.സി ലൈബ്രറിയിലേക്ക് അനീസ് നല്‍കി.
എഫ്.സി.സി വായനക്കൂട്ടം അംഗം സുരേഷ് ഏറ്റുവാങ്ങി. എഫ്.സി.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബുര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. പ്രവാസി പ്രതിനിധി ചന്ദ്രന്‍ സംസാരിച്ചു. വായനക്കൂട്ടം അംഗങ്ങളായ സുനില്‍ പെരുമ്പാവൂര്‍, റഫീഖ് മേച്ചേരി, നവാസ് മുക്രിയകത്ത്, ജലീല്‍ കുറ്റിയാടി, അന്‍വര്‍ ബാബു, ശംസുദ്ദീന്‍, വി.കെ.എം. കുട്ടി, അനസ് കണിയാപുരം, തന്‌സീം എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

ഫോട്ടോ: എഫ്.സി.സി ലൈബ്രറിയിലേക്കുള്ള ബഷീറിന്റെ പുസ്തകങ്ങള്‍ അനീസ് ബഷീര്‍ വായനക്കൂട്ടം അംഗം സുരേഷിന് നല്‍കുന്നു

0 comments:

Post a Comment