October 1, 2012

വരച്ചും കുറിച്ചും വര്‍ണം വിതറിയും കുരുന്നുകളുടെ കലാമല്‍സരം



ഭാവനയെ വരികളില്‍ പകര്‍ത്തിയും ചിത്രങ്ങളില്‍ നിറം പകര്‍ത്തിയുമുള്ള കുരുന്നുകളുടെ കലാ മല്‍സരങ്ങള്‍ വര്‍ണാഭമായി. ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ ഖത്തര്‍ കേരളീയം 2012നോടനുബന്ധിച്ച് മലയാളി വിദ്യാര്‍ഥികള്‍ക്കായി ഇന്റര്‍ സ്‌കൂള്‍ കലാമല്‌സരങ്ങളില്‍ പങ്കെടുത്ത കുട്ടികളാണ് ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ് ഹാളിനെ വര്‍ണാഭമാക്കിയത്.
പെയിന്റിംഗിനും കളറിംഗിനും പെന്‍സില്‍ ഡ്രോയിംഗിനും മല്‍സരിക്കാനെത്തിയ വിദ്യാര്‍ഥികള്‍ തങ്ങളുടെ ഭാവനയുടെ ലോകത്തെ വരകളിലൂടെ കടലാസുകളിലേക്കു പകര്‍ത്തി. മോണോ ആക്ടും പ്രസംഗ മല്‍സരവും കൗതുകത്തോടൊപ്പം ഗൗരവതരമായ നിരവധി സന്ദേശങ്ങള്‍ കാണികളുടെ ചിന്തയിലേക്കിട്ടു. ഗദ്യപാരായണവും പ്രസംഗവും നല്ല നിലവാരം പുലര്‍ത്തിയെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.
വെള്ളിയാഴ്ച രാവിലെ ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബിലും വൈകീട്ട് ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിലുമായി ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നും ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ആറ് വിഭാഗങ്ങളിലായി കെ.ജി തലം മുതല്‍ 12ാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്കായി 12 ഇനങ്ങളിലാണ് മല്‍സരങ്ങള്‍ നടന്നത്. സ്റ്റേജ്, ഓഫ് സ്റ്റേജ് മല്‍സരങ്ങള്‍ നിയന്ത്രിക്കാനായി 70ഓളം വളണ്ടിയര്‍മാരും  30 വിധികര്‍ത്താക്കളും സന്നിഹിതരായിരുന്നു. രാവിലെ ഏഴു മണിക്ക് ആരംഭിച്ച മത്സരങ്ങള്‍ വൈകീട്ട് എട്ടു മണിവരെ നീണ്ടുനിന്നു. കുരുന്നുകളുടെ മല്‍സരങ്ങള്‍ വീക്ഷിക്കാന്‍ രക്ഷിതാക്കളുമെത്തിയിരുന്നു. വിജയികള്‍ക്കുള്ള സമ്മാന വിതരണം മറ്റൊരു പരിപാടിയില്‍ വിതരണം ചെയ്യുമെന്ന് മത്സരങ്ങളുടെ കോര്‍ഡിനേറ്റര്‍ ഇസ്മാഇല്‍. ഇ പറഞ്ഞു.

കാപ്ഷന്‍
ഖത്തര്‍ കേരളീയം 2012നോടനുബന്ധിച്ചു നടന്ന വിദ്യാര്‍ഥികളുടെ ചിത്രരചനാ മല്‍സരത്തില്‍ നിന്ന്




































0 comments:

Post a Comment