October 16, 2012

അവതരണപ്പെരുമയില്‍ എഫ്.സി.സി നാടകമല്‍സരം: വെള്ളരിക്കാ പട്ടണത്തിന് ഒന്നാം സ്ഥാനം



അവതരണത്തിലും പ്രമേയം സ്വീകരിക്കുന്നിടത്തും നവീനത പുലര്‍ത്തിയും പ്രേക്ഷകരെ കാലികലോകത്തെക്കുറിച്ച് ചിന്തിപ്പിക്കുന്നതുമായി ഫ്രന്‍സ് കള്‍ച്ചറല്‍ സെന്റര്‍ ഖത്തര്‍ കേരളീയത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'അരങ്ങ്' നാടകമല്‍സരം. വ്യത്യസ്ത പ്രമേയങ്ങളിലൂന്നി മൂന്നു നാടകങ്ങളായിരുന്നു രംഗത്തെത്തിയത്. പ്രാരാബ്ദങ്ങളില്‍ വരിഞ്ഞുമുറുക്കപ്പെട്ട പ്രവാസ ജീവിതമാണ് ഇടുക്കി ഡിസ്ട്രിക്റ്റ് എക്‌സ്പാര്‍ട്രിയേറ്റ്‌സ് അസോസിയേഷന്‍ അവതരിപ്പിച്ച ഒച്ചുകള്‍ എന്ന നാടകത്തിന്റെ ഇതിവൃത്തം.
രാഷ്ട്രീയ വര്‍ഗീയ മാഫിയ അച്ചുതണ്ട് ഒരുക്കുന്ന കൂട്ടുകെട്ടുകളുടെ കഫപറയുന്നതാണ് ഓള്‍ മാന്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ട 'ഉണരാന്‍ മറന്നവര്‍'  എന്ന നാടകം. ഒളിഞ്ഞിരിക്കുന്ന പ്രചാരണതന്ത്രങ്ങളില്‍ ജീവിതം കെട്ടിവലിക്കപ്പെടേണ്ടിവരുന്ന പുതു തലമുറയുടെയും പ്രലോഭനങ്ങളുടെ വലവിരിച്ചിരിക്കുന്ന സാമ്രാജ്യത്വ തന്ത്രങ്ങളുടെയും കഥപറഞ്ഞ് ക്യൂമലയാളം അവതരിപ്പിച്ച 'വെള്ളരിക്കാ പട്ടണം' മല്‍സരത്തിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഉണരാന്‍ മറന്നവര്‍, ഒച്ചുകള്‍ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കര്‍ഹരായി. മന്‍സൂറയിലെ ഇന്ത്യന്‍ ഇസ്‌ലാമിക് ഓഡിറ്റോറിയത്തില്‍ നടത്തിയ നാടകങ്ങള്‍ വീക്ഷിക്കാന്‍ നിറഞ്ഞ സദസ്സും സന്നിഹിതരായിരുന്നു.

കാപ്ഷന്‍:
അരങ്ങ് നാടകമല്‍സരത്തില്‍ അവതരിപ്പിക്കപ്പെട്ട ക്യൂമലയാളത്തിന്റെ വെള്ളരിക്കാപട്ടണം നാടകത്തില്‍ നിന്ന്

0 comments:

Post a Comment