December 29, 2012

സ്ത്രീകളോടുള്ള അക്രമം സമൂഹത്തിനുമേലുള്ള അതിക്രമം - കെ.ആര്‍. മീര



സ്ത്രീകളോടുള്ള അവളുടെ ശരീരത്തിനുമേലുള്ള അതിക്രമമായിട്ടല്ല കണക്കാക്കേണ്ടത്. ഇത് സമൂഹത്തിനുനേരെയുള്ള അക്രമമായിട്ടാണ് കണക്കാക്കേണ്ടത്. പുരുഷന്‍ സ്ത്രീയെ അക്രമിക്കുമ്പോള്‍ പ്രകൃതിദത്തമായി ചില ചോദനകളെ തൃപ്തിപ്പെടുത്താനാണെന്ന മട്ടില്‍ നിസാരമായി കാണരുതെന്ന് ഫ്രന്റസ് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച 'ദല്‍ഹി: ഒരു ഓര്‍മപ്പെടുത്തലാണ്' ചര്‍ച്ചയില്‍ ടെലിഫോണിലൂടെ ചര്‍ച്ചയില്‍ പങ്കെടുത്ത കെ.ആര്‍. മീര അഭിപ്രായപ്പെട്ടു.
ഒരുതരം അധീശത്വം, നമ്മില്‍ താഴ്ന്നവരോട്, ബലം കുറഞ്ഞവരോട്, ദരിദ്രരോട്, ആ മനോഭാവം വര്‍ദ്ധിച്ചുവരുന്നു. അതുകൊണ്ടാണ് ദരിദ്രരും ധനികരും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചുവരുന്നത്. നമ്മുടേതല്ലാത്ത ആശയങ്ങളോട് അസഹിഷ്ണുത വര്‍ദ്ധിക്കുന്നത്. ഇങ്ങനെ വളര്‍ന്നുവരുന്ന പലതരം അസഹിഷ്ണുതകളുടെ ബഹിഷ്‌സ്ഫുരണമാണ് പെരുകിവരുന്ന അക്രമങ്ങള്‍. സ്ത്രീയെ അമ്മയായും മകളായും സഹോദരിയായും കാണാനാകുന്ന ദാമ്പത്യത്തെ ആദരിക്കുന്ന മാനസികാവസ്ഥ ചെറുപ്പത്തിലേ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പഠിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.

0 comments:

Post a Comment