January 29, 2013

റഷ്യന്‍ സംവിധായകന്‍ ആൻഡ്രി സ്വ്യാഗിൻസാവിന്റെ 'ദി റിട്ടേണ്‍' പ്ദര്‍ശിപ്പിച്ചു

ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ ചലച്ചിത്ര ആസ്വാദക  വിഭാഗം  'കാഴ്ച'യുടെ  ആഭിമുഖ്യത്തില്‍, റഷ്യന്‍  സംവിധായകന്‍ ആൻഡ്രി സ്വ്യാഗിൻസാവിന്റെ 'ദി റിട്ടേണ്‍' എന്ന  വിഖ്യാത  ചലച്ചിത്രത്തിന്റെ  പ്രദര്‍ശനവും  ചര്‍ച്ചയും  നടന്നു. വെനീസ്  ചലച്ചിത്ര  മേളയില്‍  ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം നേടിയ  സിനിമ, സഹോദരങ്ങളായ  ഇവാനിലൂടെയും ആന്ദ്രെ യിലൂടെയും ബാല്യത്തിന്റെ  നഷ്ടങ്ങളുടെയും പ്രതീക്ഷകളുടെയും കഥ പറയുന്നു. പ്രദര്‍ശനാനന്തരം  സജീവമായ  ചര്‍ച്ചയില്‍ റഫീഖുദ്ദീന്‍ പാലേരി, റഷീദ് അറക്കല്‍, അബ്ദുല്‍ ജബ്ബാര്‍, പ്രഭു, വി.എ. അബ്ദുല്‍ അസീസ്, എം.ടി. നിലമ്പൂര്‍, ഉസ്മാന്‍ മാരാത്ത്, ഇബ്രാഹീം സിദ്ദീഖ്, റഫീഖ് റഷീദ്, ഷംസുദ്ദീന്‍, അരുണ്‍ രാജ്, ഹാരിസ് എടവന, ജലീല്‍ കുറ്റിയാടി സംസാരിച്ചു.  എഫ്.സി.സി ഹാളില്‍  നടന്ന  പ്രദര്‍ശനവും  ചര്‍ച്ചയും  കാഴ്ച അധ്യക്ഷന്‍ അന്‍വര്‍  ബാബു നിയന്ത്രിച്ചു. റഫീഖ് മേച്ചേരി സ്വാഗതം പറഞ്ഞു.

0 comments:

Post a Comment