February 5, 2013

സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു


ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ ഖത്തര്‍ കേരളീയം 2012നോടനുബന്ധിച്ച് ഇന്ത്യന്‍ മീഡിയാ ഫോറത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മാധ്യമ ശില്‍പശാലയില്‍ പങ്കെടുത്തവര്‍ക്കും പൊതുജനങ്ങള്‍ക്കായി നടത്തിയ വിവിധ മല്‍സരപരിപാടികളില്‍ വിജയികളായവര്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. എഫ്.സി.സി ഗവേര്‍ണിംഗ് ബോഡി ചെയര്‍മാന്‍ പി.പി. അബ്ദുര്‍റഹീം, പി. ഉണ്ണികൃഷ്ണന്‍, ഇസ്മാഈല്‍ മേലടി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പി.പി. അബ്ദുല്‍ റഹീമിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ റഫീഖ് മേച്ചേരി സ്വാഗതവും നവാസ് മുക്രിയകത്ത് നന്ദിയും പറഞ്ഞു. ഷൈജു നാടന്‍പാട്ട് അവതരിപ്പിച്ചു.














0 comments:

Post a Comment