February 11, 2013

ജി.പി. രാമചന്ദ്രന് സ്വീകരണം നല്‍കി



ഹൃസ്വ സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ പ്രശസ്ത സിനിമാ നിരൂപകന്‍ ജി.പി. രാമചന്ദ്രന് ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ 'കാഴ്ച'യുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.
മുതലാളിത്ത അധികാര വ്യവസ്ഥയുടെ പ്ലേഗ്രൗണ്ടും പ്രത്യയശാസ്ത്ര പ്രചാരണ മാധ്യമവുമാണ് ഇന്ന് ലോക സിനിമ. ലോകവും നാഗരികതയും തങ്ങള്‍ തന്നെയെന്ന് സ്വയം കരുതുന്നവര്‍ അധികാരഘടനക്ക് എതിരെവരുന്നതിനെയെല്ലാം
ആക്രമിക്കാന്‍ വരുന്ന ശത്രുവായി ഭാവനയില്‍ അവതരിപ്പിച്ച് ജനതയില്‍ സ്ഥിരം അരക്ഷിതബോധം സൃഷ്ടിക്കുന്നു. അന്യഗ്രഹ ജീവികള്‍, സ്രാവ്, കൊടുങ്കാറ്റ്, ദിനോസറസ്, സോവിയറ്റ് യൂനിയന്‍ തുടങ്ങി ഇപ്പോഴത് ഇസ്‌ലാമില്‍ എത്തിനില്‍ക്കുന്നു. ഇസ്‌ലാമോഫോബിയയുടെ പ്രചാരണത്തിനുപിന്നിലെ യാഥാര്‍ഥ്യമിതാണ്. ലാറ്റിനമേരിക്ക, അള്‍ജീരിയ, ഇറാന്‍ തുടങ്ങി പല രാജ്യങ്ങളിലും പ്രതിരോധ സിനിമകളും വളര്‍ന്നുവരുന്നുണ്ട്. എഫ്.സി.സി ലൈബ്രറി സന്ദര്‍ശിച്ച് പ്രവര്‍ത്തനത്തില്‍ സംതൃപ്തി പകടിപ്പിച്ച അദ്ദേഹം തന്റെ രചനകള്‍ ലൈബ്രറിയിലേക്ക് നല്‍കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചു.്ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബുര്‍റഹ്മാന്‍ കിഴിശ്ശേരി, കാഴ്ച കണ്‍വീനര്‍ അന്‍വര്‍ ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

ഫോട്ടോ: ജി.പി. രാമചന്ദ്രന്‍ എഫ്.സി.സി ലൈബ്രറി സന്ദര്‍ശിക്കുന്നു
ഫോട്ടോകള്‍: എം.ടി. ഇസ്മഈല്‍








0 comments:

Post a Comment