March 31, 2013

എം.എം. നാരായണന് സ്വീകരണം നല്‍കി



ഹൃസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ എം.എം. നാരായണന് എഫ്.സി.സിയില്‍ സ്വീകരണം നല്‍കി. നാട്ടില്‍ നിന്ന് അകന്നു ജീവിക്കുന്നവര്‍ക്ക് ഭാഷ, സംസ്‌കാരം, സൗഹൃദം സംഘാടനം എന്നിവക്ക് എഫ്.സി.സി നല്‍കുന്ന മുന്‍ഗണന പ്രശംസനീയാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.
വ്യവസ്ഥാപിതമായി സംഘടിപ്പിക്കപ്പെട്ട ലൈബ്രറി സംവിധാനത്തെ അഭിനന്ദിച്ചു. സംസ്‌കൃതി ഭാരവാഹികളായ അഹമ്മദ് കുട്ടി, പി.എന്‍. ബാബുരാജ്, മുന്‍ നോര്‍ക്ക ഡയറക്ടര്‍ ശങ്കരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. റഫീഖ് മേച്ചേരി എഫ്.സി.സിയെ പരിചയപ്പെടുത്തി.

0 comments:

Post a Comment