April 9, 2013

നാടകപ്രവര്‍ത്തകരുടെ സംഗമം; നാടകക്കൂട്ടം രൂപവത്കരിച്ചു

ലോക തിയറ്റര്‍ ദിനത്തോടനുബന്ധിച്ച് ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ കലാസാഹിത്യവേദി പ്രവാസികളായ മലയാളി നാടക പ്രവര്‍ത്തകരുടെ ഒത്തുചേരല്‍ സംഘടിപ്പിച്ചു. നാടക അരങ്ങിലും അണിയറയിലും വ്യക്തിമുദ്രപതിപ്പിച്ചവരും നാടകത്തെ നെഞ്ചേറ്റിയവരും തങ്ങളുടെ നാടകാനുഭവങ്ങള്‍ പങ്കുവെച്ചത് വേറിട്ടൊരനുഭവമായി.

നാടകം മരിക്കുന്നുവെന്ന പ്രചാരണം തെറ്റാണെന്നും പാശ്ചാത്യ നാടുകളിലടക്കം നാടക പ്രസ്ഥാനങ്ങള്‍ ശക്തിയാര്‍ജിച്ചുവരികയാണെന്നും സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സംഘര്‍ഷം ഉണ്ടെങ്കിലേ നാടകം എന്ന കല സര്‍ഗാത്മകമാവുകയുള്ളൂ. സമൂഹത്തിലെ ഉച്ഛനീചത്വങ്ങള്‍ക്കെതിരെയും തിന്മകള്‍ക്കെതിരെയും സര്‍ഗാത്മകമായി പ്രതികരിച്ചുകൊണ്ടാണ് നാടക പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നത്. ഇനിയും ഇത്തരം ദൗത്യങ്ങളുമായി മുന്നേറണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
അന്തരിച്ച പ്രമുഖനടി പത്മശ്രീ സുകുമാരിയോടുള്ള ആദരസൂചകമായി മൗനമാചരിച്ചുകൊണ്ടാണ് ഒത്തുചേരല്‍ ആരംഭിച്ചത്.
എഫ്.സി.സി കലാസാഹിത്യവേദി കണ്‍വീനറും പ്രമുഖനാടക സംവിധായകനും നടനുമായ എ.വി.എം. ഉണ്ണി അധ്യക്ഷത വഹിച്ചു. അസി. കണ്‍വീനര്‍ സി.ആര്‍. മനോജ് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. നാടക പ്രവര്‍ത്തകരായ ശ്രീകുമാര്‍, ഇഖ്ബാല്‍ ചേറ്റുവ, അന്‍വര്‍ ബാബു, സലാം കോട്ടക്കല്‍, ആഷിഖ് മാഹി, ആസിഫലി, രഞ്ജു ഹെവന്‍, സുഹൈല്‍ ശാന്തപുരം, കെ.ടി. ശരീഫ്, ഫരീദ് തിക്കോടി, വി.കെ.എം. കുട്ടി, കുഞ്ഞഹമ്മദ് കാപ്പന്‍, ആസഫ് അലി എന്നിവര്‍ നാടകാനുഭവങ്ങള്‍ പങ്കുവെച്ചു. എം.ടി. നിലമ്പൂര്‍ സമാപനം നടത്തി.
ഫരീദ് തിക്കോടി കണ്‍വീനറും സലാം കോട്ടക്കല്‍ അസി. കണ്‍വീനറുമായി എഫ്.സി.സി നാടകക്കൂട്ടം രൂപീകരിച്ചു. റഫീഖ് മേച്ചേരി, സുഹൈല്‍ ശാന്തപുരം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
നാടകക്കൂട്ടവുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 44661213 നമ്പറിലോ fccdoha@gmail.com    വിലാസത്തിലോ ബന്ധപ്പെടാം.



ഫോട്ടോസ്











0 comments:

Post a Comment