April 30, 2013

സൗഹാര്‍ദം നിലനിര്‍ത്താന്‍ മത, രാഷ്ട്രീയ നേതൃത്വങ്ങള്‍ ഒന്നിക്കണം - സെമിനാര്‍
സൗഹ്യദ കേരളത്തിന്റെ പുന:സ്യഷ്ടിക്കായി മത, സാമൂഹ്യ, രാഷ്ട്രിയ നേത്വതങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ദോഹ ഇന്റര്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ ഫെയ്ത് ഡയലോഗുമായി സഹകരിച്ച് ഫ്രന്റസ് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച 'സൗഹ്യദ കേരളം' സാംസ്‌കാരിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ പ്രഭാഷണം നടത്തിയ പ്രമുഖര്‍ ആഭിപ്രായപ്പെട്ടു.
സമ്മേളനം നടന്ന മുന്‍തസ അബൂബക്കര്‍ സിദ്ധീഖ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളിലെ നിറഞ്ഞ സദസ്സിനെ അഭിസംബോധനം ചെയ്ത വിവിധ മത പണ്‍ഡിതന്‍മാനരുടെ പ്രഭാഷണങ്ങള്‍ വര്‍ത്തമാന കേരളത്തിന്റെ ആശങ്കകള്‍ പങ്ക്‌വെക്കുന്നതും ഭാവി കേരളത്തിന്റെ സാമൂഹ്യ സൗഹ്യദത്തിലേക്കും വികസനത്തിലേക്കും വിരല്‍ ചൂണ്ടുന്നതുമായിരുന്നു.

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മലയാളികളുണ്ടായിരുന്നിട്ടും  മലയാള നാടിന് പുതിയ വികസന ചിന്തകള്‍ പകരുവാന്‍ ആര്‍ക്കും  സാധ്യമാവുന്നില്ലെന്നും ഹരിത കേരളത്തെ വെട്ടി നിരപ്പാക്കാനുളള ശ്രമാണ് ഇന്ന് നടക്കുന്നതെന്നും സെമിനാറില്‍ പ്രഭാഷണം നടത്തിയ ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി  ഗുരു രത്‌നം ജ്ഞാന തപസ്വി അഭിപ്രായപ്പെട്ടു.  അതിന്റെ ഫലമായി കേരളം ഇന്ന് വരള്‍ച്ച അനുഭവിക്കുന്നു.  കൃഷി പുനരുജ്ജീവിപ്പിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടാവണമെന്നും കേരളത്തിന്റെ പ്രകൃതിയും ആവാസ വ്യവസ്ഥയും നിലനിര്‍ത്തി കൊണ്ട്  ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കാന്‍ കേരളത്തിലെ  രാഷ്ട്രീയ സാമൂഹ്യ മത രംഗങ്ങളിലുല്ലവരെല്ലാം ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഭാഷയിലും വേഷത്തിലും തൊഴിലിടങ്ങളിലും നിരന്തരമായി മലയാളി മാറികൊണ്ടിരിക്കുമ്പോഴും അവരുടെ ബന്ധങ്ങളില്‍ വിള്ളലുകള്‍ കാണുന്നത് ആശങ്കജനകമാണെന്ന് തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളേജ് മുന്‍ പ്രിന്‍സിപ്പലും തിരുവനന്തപുരം മലങ്കര കാതോലിക് സിറിയന്‍ ചര്‍ച്ചിലെ  വികാരിയുമായ ഡോ. മനങ്കരകാവില്‍ ഗീവര്‍ഗിസ് മാത്യു അഭിപ്രായപ്പെട്ടു. ബന്ധങ്ങള്‍ ഫൈസ് ബുക്കുകളില്‍ ഒതുങ്ങുന്ന ഈ കാലത്ത് കുട്ടികള്‍ അവരുടെ ലോകത്തേക്ക് ചുരുങ്ങുകയും മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് തള്ളുകയും ചെയ്യുന്നു ഈ കാലത്ത്. പീഡനം മലയാളിക്ക് നിത്യസംഭവമാണ്. മാതാപിതാക്കള്‍ മക്കളെ ചുംബിക്കുന്നതില്‍ പോലും സംശയമുണ്ടാക്കുന്ന ഒരു സാഹചര്യത്തിലേക്ക് കേരളം മാറിയിരിക്കുന്നത്. നമുക്ക് നഷ്ടമാകുന്ന സാമുദായിക സൗഹാര്‍ദം തിരിച്ചുപിടിക്കണമെങ്കില്‍  എല്ലാ മതവിഭാഗങ്ങളും തങ്ങളുടെ പൊതുവായ മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ട് ജീവിതം നയിക്കണമെന്നും മൂല്യങ്ങള്‍ സൂക്ഷിക്കുന്ന ഒരു സമൂഹത്തിനെ നാളെയുടെ പ്രതീക്ഷയാകാന്‍ സാധിക്കുകയുളളുവെന്നും അദ്ദേഹം പറഞ്ഞു.

സംവാദങ്ങള്‍ സൗഹാര്‍ദത്തിലേക്ക് നയിക്കുന്നതാവണമെന്നും ജാതി മത സൗഹാര്‍ദങ്ങള്‍ക്ക്  ആരോഗ്യകരമായ  സംവാദങ്ങള്‍ നിരന്തരമുണ്ടാകനമെന്നും സെമിനാറില്‍ സംസാരിച്ച തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് ഇമാം  മൌലവി ജമാലുദ്ദീന്‍ മങ്കട അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ പാരമ്പര്യം ഉള്‍കൊളളലിന്റെയും ഒന്നിച്ചു നില്കുന്നതിന്റെതുമാണ്. സഹിഷ്ണുതയില്ലായ്മയും എതിര്‍ ശബ്ദങ്ങളെ കേള്‍ക്കാനന്‍ താല്പര്യമില്ലാതിരുക്കുന്നതും രാജ്യത്തിനു അപകടകരമാണ്. വിദ്യാഭ്യാസമുള്ളവരുണ്ടെങ്കിലും വിവേകമുള്ളവരുടെ അഭാവം കേരളത്തെ വേട്ടയാടുന്നതായും   ദൈവത്തിനുളള ആരാധനകള്‍പോലും ഉദ്ദിഷ്ട കാര്യലാഭത്തിന്നു വേണ്ടി ചുരുങ്ങുന്നതണ് നാം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറയെ സൗഹ്യദത്തിന്റെ വഴിക്ക് നടത്താന്‍ നമ്മുടെ കുട്ടികള്‍ക്ക്  ഒന്നിപ്പിന്റെ ബാലപാഠങ്ങള്‍  നാം അഭ്യസിപ്പിക്കണം. മത രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഘലകളിലുള്ളവര്‍ ഒന്നിച്ചു നിന്നുകൊണ്ടാണ്  ഇതിനായുളള ശ്രമങ്ങള്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി സമൂഹത്തിലെ  സൗഹ്യദം നമ്മുടെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലേക്ക് പകര്‍ത്താന്‍ സാധിച്ചാല്‍ കേരളത്തില്‍ അതിന്റെ അനുരണനങ്ങളുണ്ടാവുമെന്നും മനുഷ്യ സൗഹാര്‍ദത്തിനു വേണ്ടിയുള്ള വേദികള്‍ വ്യാപകമാവണമെന്നും സെമിനാറില്‍ ഉപസംഹാര പ്രസംഗം നടത്തിയ മീഡിയ വന്‍ ടി.വി. മാനേജിംഗ് ഡയരക്ടര്‍ ഡോ. അബ്ദുല്‍ സലാം വാണിയമ്പലം അഭിപ്രായപ്പെട്ടു.  അശുഭകരമായ ചര്‍ച്ചകളില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ മുഴുവന്‍ മനുഷ്യരും ഒന്നിച്ചു നില്‍കണമെന്നും സഹജീവികളോടുള്ള ആത്മ ബന്ദങ്ങള്‍ക്ക് മതമോ ജാതിയോ തടസ്സ്‌സമാവരുതെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ഫോട്ടോകള്‍
http://www.fccdoha.com/2013/04/blog-post_27.html

0 comments:

Post a Comment