May 28, 2013

യാത്രയയപ്പ് നല്‍കി


പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ നാടക പ്രവര്‍ത്തകന്‍ കെ.കെ. സുധാകരന്‍, മാധ്യമ പ്രവര്‍ത്തകനും ഐ.എം.എഫ് സെക്രട്ടറിയുമായ പി.പി. കബീര്‍ എന്നിവര്‍ക്ക് ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ യാത്രയയപ്പ് നല്‍കി.
എഫ്.സി.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബുറഹിമാന്‍ കിഴിശ്ശേരി, വോയ്‌സ് ഓഫ് കേരള അഹ്‌ലന്‍ ദോഹ പ്രോഗ്രാം എഡിറ്റര്‍ യതീന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ ഉപഹാരം നല്‍കി. നടന്‍ മോഹനന്‍ അയിരൂര്‍, എം.ടി. നിലമ്പൂര്‍, അന്‍വര്‍ ബാബു, ബാവ വടകര, ഇഖ്ബാല്‍ ചേറ്റുവ, ശ്രീകുമാര്‍, ഫാറൂഖ് വടകര എന്നിവര്‍ സംസാരിച്ചു. എ.വി.എം. ഉണ്ണി പരിപാടി നിയന്ത്രിച്ചു. ഫരീദ് തിക്കോടി നന്ദി പറഞ്ഞു.





0 comments:

Post a Comment