June 2, 2013

നാടക പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് നാടക ശില്‍പശാല


ദോഹയിലെ നാടക പ്രേമികള്‍ക്കുവേണ്ടി ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്ററിനു കീഴിലെ 'അരങ്ങ്' നാടകക്കൂട്ടം നടത്തിയ നാടക ശില്പശാല എഫ്.സി.സി ഹാളിലും ശാന്തി നികേതന്‍ സ്‌കൂളിലുമായി സംഘടിപ്പിച്ചു. പന്ത്രണ്ട് ദശകത്തിലധികം പാരമ്പര്യമുള്ള മലയാള നാടക ചരിത്രത്തെക്കുറിച്ച് ദോഹയിലെ നാടക പ്രേമികള്‍ക്ക് പരിചയപ്പെടുത്തിയ ശില്‍പശാലക്ക് പ്രമുഖ നാടക പ്രവര്‍ത്തകനും സ്‌കോളേഴ്‌സ് സ്‌കൂളിലെ അക്കാദമിക് കോര്‍ഡിനേറ്ററുമായ ശ്രീകുമാര്‍ നേതൃത്വം നല്‍കി.
നാടക വേദിയില്‍ അറിഞ്ഞിക്കേണ്ട അഭിനയ കലയുടെ വിവിധ ഘട്ടങ്ങള്‍, ശരീര ചലനം, ശബ്ദവും സംഗീതവും, സംഭാഷണങ്ങള്‍ തുടങ്ങിയവ അഭിനയ മുഹൂര്‍ത്തങ്ങളില്‍ എങ്ങനെ സംയോജിപ്പിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു. അഭിനയവുമായി ബന്ധപ്പെട്ട വിവിധ പരിശീലനമുറകള്‍ അംഗങ്ങളെ അഭ്യസിപ്പിച്ചു. എ.വി.എം. ഉണ്ണി, സി.ആര്‍. മനോജ് എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു ഗ്രൂപ്പുകളായി തിരിച്ച് രണ്ടു ലഘു നാടകങ്ങള്‍ തയാറാക്കി അവതരിപ്പിക്കാന്‍ ശില്പശാലയില്‍ ധാരണയായി. പുതുമുഖങ്ങളും നാടകരംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായി 20ഓളം പേര്‍ ശില്പശാലയില്‍ പങ്കെടുത്തു.

'അരങ്ങ്' നാടകക്കൂട്ടത്തെക്കുറിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 44661213 നമ്പറിലോ fccdoha@gmail.com വിലാസത്തിലോ ബന്ധപ്പെടാം.




























0 comments:

Post a Comment